തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങളിൽ പ്രവർത്തകരുടെ വികാരത്തോടൊപ്പമാണെന്ന് കെ.മുരളീധരൻ. കോൺഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യും. പ്രവർത്തകരുടെ ആത്മവീര്യം ചോർന്ന് പോയിട്ടില്ല. പക്ഷെ നേതാക്കൾ അതിനൊപ്പം സഹകരിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തേക്ക് കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി കത്ത് അയച്ചു ക്ഷണിച്ചു വരുത്തിയതാണ്. എന്നാൽ കേരളത്തിനോട് കേന്ദ്ര ഏജൻസികൾ മൃദുസമീപനം സ്വീകരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. കിഫ്ബി വരുന്നതിന് മുമ്പും കേരളത്തിൽ വികസനം ഉണ്ടായിട്ടുണ്ട്. സംസ്ഥാന വികസനത്തിൽ കിഫ്ബി ഒരു ഘടകം അല്ല. കിഫ്ബി ഒട്ടും സുതാര്യമല്ലെന്നും മുരളീധരൻ ആരോപിച്ചു.