തിരുവനന്തപുരം : ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവുമായി എത്തിയ യുവതിക്ക് മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കൊല്ലം ജില്ല മെഡിക്കല്‍ ഓഫിസറോടാണ് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കി. പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി മിഥുന്‍റെ ഭാര്യ മീരയ്ക്ക് ചികിത്സ നിഷേധിച്ചെന്നാണ് പരാതി.
സംഭവം ഗുരുതരമെന്ന് കമ്മിഷന്‍
പരവൂര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ, തിരുവനന്തപുരം എസ്.എ.ടി എന്നിവിടങ്ങളിലാണ് ചികിത്സ നിഷേധിച്ചത്.
ഒടുവില്‍ കൊല്ലം മെഡിക്കല്‍ കോളജില്‍ പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ചിട്ട് ആറ് ദിവസമായെന്നാണ് കണ്ടെത്തിയത്. ഗുരുതര ചികിത്സാനിഷേധമാണുണ്ടായതെന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ വിലയിരുത്തല്‍.
കൂടുതല്‍ വായനക്ക്: കാമുകിയുടെ ബന്ധുക്കൾ യുവാവിനെ തീകൊളുത്തി കൊന്നു