ETV Bharat / state

പോക്‌സോയില്‍ തെറ്റായി പ്രതിചേർത്ത സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

മലപ്പുറം ജില്ല പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ്

Human Rights Commission orders inquiry  pocso case  പോക്‌സോ കേസ്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം  18കാരൻ  പ്ലസ് ടു വിദ്യാർത്ഥി ജയിൽ  18കാരൻ ജയിൽ  ഡിഎൻഎ  അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ  മനുഷ്യാവകാശ കമ്മീഷൻ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  Human Rights Commission  rape  പീഡനം
പോക്‌സോ കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ട സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
author img

By

Published : Aug 31, 2021, 6:54 PM IST

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 18കാരനെ തെറ്റായി പ്രതിചേർത്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

മലപ്പുറം ജില്ല പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്നും കമ്മിഷൻ നിർദേശമുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

യുവാവിന്‍റെ ഡിഎൻഎ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് കമ്മിഷൻ അന്വേഷണത്തിന് തീരുമാനിച്ചത്. 35 ദിവസം യുവാവ് തിരൂർ സബ് ജയിലിൽ തടവിൽ കഴിഞ്ഞു.

സ്‌കൂളിൽ നിന്നും മടങ്ങിയ പെൺകുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

READ MORE: 17കാരി ഗര്‍ഭിണിയായ സംഭവം; ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകില്ലെന്ന് പൊലീസ്

കൽപ്പകഞ്ചേരി പൊലീസാണ് യുവാവിനെതിരെ കേസെടുത്തത്. തിരൂരങ്ങാടി പൊലീസ് തുടരന്വേഷണം നടത്തി. യുവാവിൻ്റെ ആവശ്യപ്രകാരമാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയത്.

കഴിഞ്ഞദിവസം ഫലം വന്നപ്പോൾ ടെസ്റ്റ് നെഗറ്റീവായതിനെ തുടർന്ന് കോടതിയുടെ നിർദേശാനുസരണം യുവാവിനെ ജയിൽ മോചിതനാക്കുകയായിരുന്നു. തിരൂരങ്ങാടി തെന്നല സ്വദേശിയാണ് യുവാവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.