ETV Bharat / state

'മമ്മൂട്ടി വിളിച്ച് ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് പറഞ്ഞു, പിണറായി ആവശ്യപ്പെട്ടതാണെന്ന് അറിയിച്ചു'; സിനിമയെ വെല്ലുന്ന എന്‍ട്രി

രാഷ്‌ട്രീയ ഗോദയിലേക്ക് ഇന്നസെന്‍റിന്‍റേത് സിനിമയെ വെല്ലുന്ന എന്‍ട്രിയായിരുന്നു, അത് ഇങ്ങനെയാണ്

How Malayalam Actor Innocent enters into Politics  Malayalam Actor  Malayalam Actor Innocent  Innocent  ആള്‍കൂട്ടം സ്വപ്‌നം കണ്ട്  രാഷ്‌ട്രീയ ഗോധയിലേക്ക് ഇന്നസെന്‍റ്  ഇന്നസെന്‍റിന്‍റെ സിനിമയെ വെല്ലുന്ന എന്‍ട്രി  ഇന്നസെന്‍റ്
രാഷ്‌ട്രീയ ഗോധയിലേക്കുള്ള ഇന്നസെന്‍റിന്‍റെ സിനിമയെ വെല്ലുന്ന എന്‍ട്രി
author img

By

Published : Mar 26, 2023, 11:06 PM IST

Updated : Mar 27, 2023, 6:35 AM IST

തിരുവനന്തപുരം: ഇരിങ്ങാലക്കുടയിലെ ക്രിസ്ത്യന്‍ വീടുകള്‍ക്ക് പണ്ട് കാലത്തൊരു പ്രത്യേകതയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ ജാഥ വരുമ്പോഴും ക്ഷേത്രങ്ങളില്‍ നിന്നുള്ള കാവടി വരുമ്പോഴും അവര്‍ വീടിന്‍റെ വാതില്‍ അടച്ചിടും. എന്നാല്‍ അങ്ങനെ ചെയ്യാത്ത ഒരേയൊരു ക്രിസ്ത്യന്‍ ഭവനമേ അന്ന് ഇരിങ്ങാലക്കുടയിലുണ്ടായിരുന്നുള്ളൂ. അത് സാക്ഷാല്‍ ഇന്നസെന്‍റിന്‍റെ വീടായിരുന്നു.

കാരണം ഇന്നസെന്‍റിന്‍റെ പിതാവ് തെക്കേത്തല വറീത് ഒരു കറതീര്‍ന്ന കമ്മ്യൂണിസ്റ്റായിരുന്നു. ഇരിങ്ങാലക്കുടയിലെ മാപ്രാണത്ത് അദ്ദേഹം ഒരു പലചരക്കിന്‍റെയും തുണിയുടെയും കട നടത്തിയിരുന്നെങ്കിലും അത് ലാഭമൊന്നുമില്ലാത്ത ഒരു ചെറുകിട പരിപാടിയായിരുന്നു. എന്നിട്ടും അദ്ദേഹം അത്യുത്സാഹത്തോടെയാണ് എല്ലാ ദിവസവും കടയില്‍ പോയിരുന്നത്. കടയില്‍ അദ്ദേഹത്തിന്‍റെ സൗഹൃദക്കൂട്ടായ്മ എല്ലാ ദിവസവും കടയില്‍ ഒത്തുകൂടും. കമ്മ്യൂണിസ്റ്റ് അനുഭാവികളായ ഇവര്‍ കടയില്‍ ഒത്തുകൂടി സംസാരിക്കുന്നതില്‍ ഭൂരിഭാഗവും കമ്മ്യൂണിസമായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള കടയില്‍ ചോറുമായി പോകുന്ന ഇന്നസെന്‍റ് ചിലപ്പോള്‍ ഈ കമ്മ്യൂണിസ്റ്റുകാരുടെ സംഭാഷണം കേട്ടിരിക്കും. അതിലൂടെ കുട്ടിയായ ഇന്നസെന്‍റിന്‍റെ ഉള്ളിലും ഒരു കമ്മ്യൂണിസ്റ്റ് രൂപം കൊള്ളുകയായിരുന്നു.

1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയാഹ്‌ളാദ ജാഥ ഇന്നസെന്‍റിന്‍റെ വീടിനുമുന്നിലൂടെ കടന്നുവരുന്നു. കാവടിക്കാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും മുന്നില്‍ അടയാതിരുന്ന ഇന്നസെന്‍റിന്‍റെ വീടിന്‍റെ വാതില്‍ അന്നും തുറന്നുതന്നെ കിടന്നു. വീട്ടില്‍ പണിക്കുവരുന്ന ജാനു എന്ന സ്ത്രീ കുട്ടിയായ ഇന്നസെന്‍റിനെ ഒക്കത്തിരുത്തി പെട്രോമാക്‌സൊക്കെ കത്തിച്ച് ആ ജാഥയെ സ്വീകരിച്ചു. കെ.വി.കെ വാര്യര്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് അന്ന് വിജയാഹ്ളാദ ജാഥ നയിച്ചിരുന്നത്. വീടിനുമുന്നിലെത്തിയ വാര്യര്‍ അദ്ദേഹത്തിന്‍റെ കഴുത്തില്‍ കിടന്ന ചുവന്ന മാലകളിലൊന്നെടുത്ത് ഇന്നസന്‍റിന്‍റെ കഴുത്തിലിട്ടു. ഇന്നസെന്‍റിന്‍റെ കഴുത്തിലേക്കുവീണ ആദ്യ കമ്മ്യൂണിസ്റ്റ് ഹാരം അതായിരുന്നു.

എപ്പോഴും ആളുകളുടെ ശ്രദ്ധാകേന്ദ്രമാകണം എന്നതായിരുന്നു ഇന്നസന്‍റിന്‍റെ മനസില്‍. സ്‌കൂളില്‍ പഠിക്കുമ്പോഴും തമാശ പറഞ്ഞാണെങ്കിലും നമ്മുടെ ചുറ്റും ആളുകൂടണം എന്നതായിരുന്നു മനസില്‍. കാരണം, പഠിച്ച് മാര്‍ക്ക് മേടിച്ച് എന്തായാലും ശ്രദ്ധേയനാകാന്‍ കഴിയില്ലെന്ന് ഇന്നസെന്‍റിന് ഉറപ്പായിരുന്നു. എങ്ങനെ ശ്രദ്ധിക്കപ്പെടണം എന്നതിന് പല വഴികള്‍ നോക്കിയെങ്കിലും ഒന്നും അങ്ങോട്ട് ക്ലിക്കാകുന്നില്ല.

അങ്ങനെ അപ്പന്‍റെ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചു. അങ്ങനെ അന്നത്തെ പ്രാദേശിക നേതാവായ ബാലന്‍ മാസ്റ്ററെ പോയി കണ്ട് ആഗ്രഹം അറിയിച്ചു. നാളെ ഒരു ജാഥയുണ്ട് അതില്‍ പങ്കെടുത്ത ശേഷം അംഗത്വത്തിന്‍റെ കാര്യം ആലോചിക്കാം എന്നായിരുന്നു ബാലന്‍ മാസ്റ്ററുടെ മറുപടി. പക്ഷേ മണിക്കൂറുകളോളം വെയിലും കൊണ്ട് ജാഥയില്‍ പങ്കെടുക്കാനൊന്നും തനിക്ക് വയ്യെന്ന് ബാലന്‍ മാസ്റ്ററോടു പറഞ്ഞു. അപ്പോ തനിക്ക് പാര്‍ട്ടിയില്‍ ചേരണ്ടേ എന്നായി മാസ്റ്റര്‍. വേണ്ട വെയിലുംകൊണ്ട് ജാഥയില്‍ നടക്കേണ്ടാത്തതായ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നുകൊള്ളാം എന്നായി ഇന്നസെന്‍റ്.

എന്നാല്‍ മറ്റേവിടേയ്‌ക്കെങ്കിലും പൊയ്‌ക്കോളൂ എന്ന് മാസ്റ്റര്‍ കട്ടായം പറഞ്ഞു. അങ്ങനെ ഇന്നസന്‍റ് ആര്‍എസ്പിയില്‍ ചേര്‍ന്നു എന്നുമാത്രമല്ല, ചേര്‍ന്നയുടന്‍ ആര്‍എസ്‌പിയുടെ മണ്ഡലം സെക്രട്ടറിയുമായി. പിന്നാലെ യുവജന വിഭാഗമായ പ്രോഗ്രസീവ് യൂത്ത് ഫ്രണ്ടിന്‍റെ ജില്ല പ്രസിഡന്‍റായി. ജയ് വിളിക്കാതെയും ജാഥയില്‍ പങ്കെടുക്കാതെയുമായിരുന്നു ഇത്. പിന്നീട് ഒരാളെയും ഇന്നസെന്‍റ് ആര്‍എസ്പിയില്‍ ചേര്‍ത്തിട്ടുമില്ല. ആര്‍എസ്പി നേതാവായിരിക്കെയാണ് ഇന്നസെന്‍റ് തീപ്പെട്ടി കമ്പനി നടത്തുന്നത്. ഈ സമയത്ത് ആര്‍എസ്പി തൃശൂര്‍ ജില്ലായൂണിയന്‍ നേതാവ് ടിഎസ്എ കൃഷ്ണന്‍ വിളിച്ചിട്ട് തീപ്പെട്ടി കമ്പനിയില്‍ ആര്‍എസ്പിയുടെ ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്ന കാര്യം പറഞ്ഞു. തൊഴിലാളികളെ സംഘടിപ്പിച്ച് അവിടെ മുതലാളിക്കെതിരെ മുദ്രാവാക്യം വിളിപ്പിക്കുന്നതിലെ അപകടം മനസിലാക്കിയ ഇന്നസെന്‍റ് അങ്ങനെ ആര്‍എസ്പി വിട്ടു.

ആ സമയത്ത് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് സമയമാകുകയാണ്. അപ്പോഴാണ് സുഹൃത്തുക്കളും കമ്മ്യൂണിസ്റ്റുകാരുമായ രവിയും ബാലചന്ദ്രനും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഇന്നസെന്‍റിനോട് പറയുന്നത്. വിദ്യാഭ്യാസമൊന്നുമില്ലാത്ത താന്‍ മത്സര രംഗത്തില്ലെന്നുപറഞ്ഞെങ്കിലും സുഹൃത്തുക്കള്‍ വിടാന്‍ ഭാവമില്ലായിരുന്നു. അവര്‍ ഇക്കാര്യം പാര്‍ട്ടി കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ബാലന്‍ മാസ്റ്റര്‍ ശക്തമായി എതിര്‍ത്തു.

ആദ്യം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ പിന്നെ നോക്കാമെന്നായി മാസ്റ്റര്‍. എന്നാല്‍ വേറെ വഴിയുണ്ടോ എന്ന് നോക്കട്ടെ എന്നുപറഞ്ഞ് അവിടെ നിന്നിറങ്ങി. അങ്ങനെയാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം പിന്തുണ നല്‍കി. ജയിക്കില്ലെന്നറിയാമെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഒരു ശ്രദ്ധ കിട്ടണം എന്നേ ഉണ്ടായിരുന്നുള്ളൂ. തമിഴ്‌നാട്ടിലെ എംജി ആറിന്‍റെ രണ്ടിലയായിരുന്നു ചിഹ്നം. റിസള്‍ട്ട് വന്നപ്പോള്‍ ഇന്നസെന്‍റ് കൗണ്‍സിലര്‍. കൗണ്‍സിലറായിരിക്കെയാണ് സിനിമ തിരക്കുകളിലേക്ക് വീഴുന്നത്. കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ.

എങ്ങനെയും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി സിനിമ തിരക്കിലേക്ക് മുഴുകി. എങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിന്നീട് മദിരാശിയിലും മറ്റുമായി സിനിമയുടെ തിരക്കോട് തിരക്ക്. അങ്ങനെയിരിക്കെ ഓരോ തെരഞ്ഞെടുപ്പുകാലത്തും ഇരിങ്ങാലക്കുട നിയമസഭ മണ്ഡലത്തില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പത്രങ്ങളില്‍ വാര്‍ത്ത വരുമായിരുന്നെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇന്നസെന്‍റിനെ അതിനായി സമീപിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഇരിങ്ങാലക്കുട ക്രൈം ബ്രാഞ്ച് എസ്‌പിയായിരുന്ന വിവി മോഹന്‍ വിളിക്കുന്നു. ഇത്തവണ ഇന്നസെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നതാണ് ആവശ്യം. ആരാണ് തന്നെ ചുമതലപ്പെടുത്തിയതെന്ന് ചോദിച്ചപ്പോള്‍ കെ.എം മാണിയെന്നായിരുന്നു മറുപടി. പക്ഷേ കമ്മ്യൂണിസ്റ്റുകാരനായ താന്‍ എങ്ങനെ മാണിയുടെ സ്ഥാനാര്‍ത്ഥിയാകും എന്നുചോദിച്ച് ഒഴിയാന്‍ തീരുമാനിച്ചെങ്കിലും വിടുന്ന ഭാവമില്ല. എങ്ങനെയൊക്കേയോ അതില്‍ നിന്ന് തലയൂരി.

ഈ സമയത്താണ് താനുമായി നല്ല സൗഹൃദമുണ്ടായിരുന്ന ലോനപ്പന്‍ നമ്പാടനെ കണ്ടത്. അദ്ദേഹം ചോദിച്ചു താന്‍ എംഎല്‍എ ആകാന്‍ പോകുന്നുവെന്നു കേട്ടല്ലോ, അതൊന്നും വേണ്ട കേട്ടോ. എംഎല്‍എ ആയാല്‍ എന്താണ് കുഴപ്പമെന്നായി ഇന്നസെന്‍റ്. എംഎല്‍എ ആയാല്‍ പുലര്‍ച്ചെ മുതല്‍ വീടിനു മുന്നില്‍ ആളുകളുടെ ബഹളമായിരിക്കും. എന്നാല്‍ എംപിയായാല്‍ ആ കുഴപ്പമില്ല. ആരു വന്നാലും ഡല്‍ഹിയിലാണെന്ന് പറഞ്ഞാല്‍ മതി. അതുകൊണ്ട് താന്‍ ആകുന്നെങ്കില്‍ ഒരു എംപിയായാല്‍ മതിയെന്ന് നമ്പാടനാണ് ആദ്യം ഇന്നസെന്‍റിനെ ഉപദേശിക്കുന്നത്.

ഒരു സുപ്രഭാതത്തില്‍ മമ്മൂട്ടിയുടെ ഫോണ്‍ വരുന്നു. താരസംഘടനായ അമ്മയുടെ പ്രസിഡന്‍റാകണം. ചുമ്മാ കോമഡിയൊക്കെ പറഞ്ഞു നടക്കുന്ന താന്‍ പ്രസിഡന്‍റായാല്‍ പറ്റില്ലെന്ന് മറുപടി നല്‍കി. പക്ഷേ മമ്മൂട്ടി വിടാന്‍ തയ്യാറല്ല, താനോ ലാലോ ശ്രീനിവാസനോ എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ അത് പിന്നീട് വലിയ പ്രശ്‌നമാകും. പക്ഷേ താനാണെങ്കില്‍ ആ പ്രശ്‌നമില്ല. മമ്മൂട്ടിയുടെ ഒറ്റ വാക്കിലാണ് അമ്മയുടെ പ്രസിഡന്‍റാകുന്നത്.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകളൊക്കെ നടക്കുന്ന സമയം. ഇതുപോലെ മമ്മൂട്ടിയുടെ ഒരു കോള്‍ വന്നു. താന്‍ ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ മത്സരിക്കണം. ഏയ് അത് ശരിയാകില്ല, അസുഖമടക്കം ഒരുപാട് ബുദ്ധിമുട്ടുണ്ട്. ആരു പറഞ്ഞിട്ടാണ് മമ്മൂട്ടി വിളിക്കുന്നതെന്ന് ഇന്നസെന്‍റ് ചോദിച്ചു. പിണറായി വിജയന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി താന്‍ ചാലക്കുടിയില്‍ മത്സരിക്കണമെന്ന് മമ്മൂട്ടി. നാളെ രാവിലെ പറയാം എന്നുപറഞ്ഞ് ഫോണ്‍ വച്ചു. ഇക്കാര്യം നഗരസഭ തെരഞ്ഞെടുപ്പില്‍ മുന്‍പ് മത്സരിക്കാന്‍ നിര്‍ബന്ധം പിടിച്ച ബാലചന്ദ്രനോടും രവിയോടും പങ്കുവച്ചു.

അവര്‍ മത്സരിക്കണം എന്നുതന്നെ പറഞ്ഞു. രാത്രി കുറേ ആലോചിച്ചു. തോല്‍ക്കുകയാണെങ്കില്‍ തന്നെ നാണക്കേടില്ല. എതിര്‍ സ്ഥാനാര്‍ഥിയാകട്ടെ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധേയനായ പി.സി ചാക്കോ. അയാള്‍ക്കെതിരെ മത്സരിച്ച് തോല്‍ക്കുന്നതുതന്നെ അഭിമാനമാണ്. ഭാര്യ ആലീസിനോടും മകനോടും കൂടിയാലോചിച്ചു. എല്ലാവരും മത്സരിക്കണം എന്നുതന്നെ പറഞ്ഞു. പിറ്റേന്നുരാവിലെ മമ്മൂട്ടി വിളച്ചപ്പോള്‍ മത്സരിക്കാന്‍ തയ്യാറാണെന്നറിയിക്കുകയായിരുന്നു. പിന്നെ സംഭവിച്ചതൊക്കെ ചരിത്രമാണ്. കരുത്തനായ പി.സി ചാക്കോയെ 13,384 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഇന്നസെന്‍റ് ഡല്‍ഹിയിലേക്ക് വണ്ടി കയറുകയായിരുന്നു.

Last Updated : Mar 27, 2023, 6:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.