ETV Bharat / state

വെള്ളക്കെട്ടിനെ ഭയക്കേണ്ട; ഹൗസ് ലിഫ്റ്റിങ് വിദ്യ; കൈ പൊള്ളുമെങ്കിലും സംഗതി പൊളിയാണ്

House lifting technique : അടിക്കടി പെയ്യുന്ന മഴ വരുത്തുന്ന വെള്ളക്കെട്ടില്‍ ഗത്യന്തരമില്ലാതെ പുതുവഴികള്‍ തേടുകയാണ് തലസ്ഥാന ജനത...അങ്ങനെയാണ് തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി സതീഷ് ഗോപി 'വീട് ഉയര്‍ത്തല്‍' പരീക്ഷണത്തിലേക്കെത്തുന്നത്.

ഇനി വെള്ളക്കെട്ടിനെ ഭയക്കേണ്ട  വെള്ളക്കെട്ടിന് പരിഹാരം  വെള്ളക്കെട്ട്  തലസ്ഥാനത്ത് വെള്ളക്കെട്ട്  തിരുവനന്തപുരം വെള്ളക്കെട്ട്  തിരുവനന്തപുരത്ത് മഴ  waterlogging caused by frequent rains  waterlogging in thiruvananthapuram  thiruvananthapuram rain  rain in thiruvananthapuram  flood  വെള്ളപ്പൊക്കം  ഹൗസ് ലിഫ്റ്റിങ്  house lifting technique  വീട് ഉയര്‍ത്തല്‍  satheesh gopi  House lifting technique as solution waterlogging  സതീഷ് ഗോപി
House lifting technique a
author img

By ETV Bharat Kerala Team

Published : Dec 2, 2023, 4:09 PM IST

വെള്ളക്കെട്ടില്‍ ഗത്യന്തരമില്ലാതെ പുതുവഴികള്‍ തേടുകയാണ് തലസ്ഥാന ജനത

തിരുവനന്തപുരം: അടിക്കടി പെയ്യുന്ന മഴമൂലം ഉണ്ടാകുന്ന വെള്ളക്കെട്ടില്‍ ഗത്യന്തരമില്ലാതെ പുതുവഴികള്‍ തേടുകയാണ് തലസ്ഥാന ജനത. വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ഹൗസ് ലിഫ്റ്റിങ് വിദ്യ പരീക്ഷിക്കുകയാണ് തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയും തുറമുഖ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഹൈഡ്രോഗ്രഫറുമായ സതീഷ് ഗോപി (House lifting technique as a solution to waterlogging). ഇദ്ദേഹത്തിന്‍റെ വീടിന് ഒരു കഴിഞ്ഞ കാലമുണ്ട്.

ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ പെയ്‌ത കനത്ത മഴയില്‍ പട്ടം, ഉള്ളൂര്‍ തോടുകള്‍ കരകവിഞ്ഞൊഴുകി സതീഷ് ഗോപിയുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. കനത്ത നാശനഷ്‌ടമാണ് വീടിനുണ്ടായത്. കൂടാതെ രണ്ട് കാറുകളും വീട്ടുപകരണങ്ങളും നശിച്ചു. 3 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടമുണ്ടായി.

ഇതോടെയാണ് ഇനിയൊരു വെള്ളപ്പൊക്കം തന്‍റെ വീടിനെ ബാധിക്കരുത് എന്ന വാശിയോടെ സതീഷ് ഗോപി 'വീട് ഉയര്‍ത്തല്‍' വിദ്യ പരീക്ഷിക്കുന്നത്. രണ്ടാഴ്‌ച മുന്‍പാണ് 'വീട് ഉയര്‍ത്തല്‍' പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തിരുവനന്തപുരത്ത് തന്നെ പ്രവര്‍ത്തിക്കുന്ന 'അഹം ബില്‍ഡേഴ്‌സ്' എന്ന സ്വകാര്യ കമ്പനിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

3 അടി പൊക്കത്തില്‍ വീട് ഉയര്‍ത്തും. വീട് ജാക്കി വെച്ച് താങ്ങി നിര്‍ത്തിയ ശേഷമാണ് ഉയര്‍ത്തുന്നത്. 45 ദിവസം കൊണ്ട് 'വീട് ഉയര്‍ത്തല്‍' പ്രവര്‍ത്തനം പൂര്‍ത്തിയാകും. ഇതിനോടനുബന്ധിച്ച് നടത്തേണ്ട മറ്റ് അറ്റകുറ്റപ്പണികള്‍ 3 മാസം കൊണ്ടും പൂര്‍ത്തിയാകും.

ഒരു സ്‌ക്വയര്‍ ഫീറ്റ് ഉയര്‍ത്തുന്നതിന് 280 രൂപയാണ് നിരക്ക്. 2000 സ്‌ക്വയര്‍ ഫീറ്റ് ഉയര്‍ത്തുമ്പോള്‍ 5 ലക്ഷം രൂപ. ഫ്‌ളോറിങ് ഉള്‍പ്പെടെയുള്ള മറ്റ് അറ്റകുറ്റപ്പണികള്‍ എല്ലാം ചേര്‍ത്ത് ആകെ 25 ലക്ഷം രൂപയാണ് ചെലവ്.

1996 ല്‍ ആണ് സതീഷ് ഗോപി വീട് നിര്‍മിച്ചത്. അന്ന് മുതല്‍ ഈ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് വരെ സതീഷ് ഗോപിക്ക് വെള്ളപ്പൊക്കം എന്നത് കേട്ട്‌ കേള്‍വി മാത്രമായിരുന്നു. പട്ടം, ഉള്ളൂര്‍ തോടുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യാത്തത് മൂലമാണ് തോട് കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറുന്നതെന്നും സതീഷ് ഗോപി പറയുന്നു.

തലസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ പത്തോളം വീട്ടുകാര്‍ വീട് ഉയര്‍ത്തല്‍ വിദ്യയില്‍ താൽപര്യം പ്രകടിപ്പിച്ച് ബന്ധപ്പെട്ടതായി അഹം ബില്‍ഡേഴ്‌സ് സിഇഒ അമല്‍ ശുശ്രുതന്‍ പറഞ്ഞു. അതേസമയം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വാടകയ്‌ക്ക് താമസിക്കുന്നവര്‍ വീടുകള്‍ ഉപേക്ഷിച്ച് മറ്റിടങ്ങള്‍ തേടി പോവുകയാണ്. ലക്ഷങ്ങള്‍ മുടക്കാന്‍ ശേഷിയില്ലാത്തവര്‍ അടുത്ത വെള്ളപ്പൊക്കത്തെ ഭീതിയോടെയാണ് കാണുന്നത്.

ഇക്കഴിഞ്ഞ മഴയില്‍ ഗൗരീശപട്ടത്ത് മാത്രം 128 വീടുകളിലാണ് വെള്ളം കയറിയത്. അതേസമയം ആലപ്പുഴയില്‍ അടക്കം പരീക്ഷിച്ചു വിജയിച്ച ഈ വിദ്യയിലൂടെ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് സതീശ് ഗോപി. എന്തായാലും സംഗതി പൊളിയാണെന്നും അദ്ദേഹം പറയുന്നു.

READ ALSO: തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് പരിഹാരം പറയാൻ ഐഐടി റൂർക്കി വരും, ദീർഘകാല പദ്ധതിയുമായി നഗരസഭ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.