ETV Bharat / state

ലോക്ക്ഡൗണില്‍ പൂട്ട് വീണ് ഹോസ്റ്റലുകളും ഹോം സ്റ്റേകളും: ദുരിതത്തിലായി നടത്തിപ്പുകാർ - പ്രതിസന്ധി

കൊവിഡിന്‍റെയും ലോക്ക് ഡൗണിന്‍റെയും പശ്ചാത്തലത്തിൽ താമസിക്കാൻ ആളില്ലാതായതോടെയാണ് ഇത്തരം കേന്ദ്രങ്ങളേറെയും പൂട്ടുന്നത്. പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലുള്ളത് വളരെ കുറച്ച് താമസക്കാർ മാത്രമാണ്.

Hostels  home stays  closing  ഹോസ്റ്റൽ  ഹോം സ്റ്റേ  പേയിംഗ് ഗസ്റ്റ്  പ്രതിസന്ധി  ഹോസ്റ്റലുകള്‍
ലോക്ക്ഡൗണില്‍ പൂട്ട് വീണ് ഹോസ്റ്റലുകളും ഹോം സ്റ്റേകളും: ദുരിതത്തിലായി നടത്തിപ്പുകാർ
author img

By

Published : Jul 24, 2020, 10:30 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ ഹോസ്റ്റൽ, ഹോം സ്റ്റേ, പേയിങ് ഗസ്റ്റ് സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിൽ. കൊവിഡിന്‍റെയും ലോക്ക് ഡൗണിന്‍റെയും പശ്ചാത്തലത്തിൽ താമസിക്കാൻ ആളില്ലാതായതോടെയാണ് ഇവ പൂട്ടുന്നത്. പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലുള്ളത് വളരെ കുറച്ച് താമസക്കാർ മാത്രമാണ്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സാമൂഹിക അകലം നിർദ്ദേശിക്കപ്പെട്ട ആദ്യഘട്ടത്തിൽ തന്നെ ഹോസ്റ്റലുകളിൽ നിന്ന് ആളൊഴിഞ്ഞു തുടങ്ങിയിരുന്നു.

ലോക്ക്ഡൗണില്‍ പൂട്ട് വീണ് ഹോസ്റ്റലുകളും ഹോം സ്റ്റേകളും: ദുരിതത്തിലായി നടത്തിപ്പുകാർ

പഠനത്തിനും ജോലിക്കും മറ്റുമായി മറ്റു ജില്ലകളിൽ നിന്നും തലസ്ഥാനത്ത് വന്നു താമസിക്കുന്നവരാണ് കൂടുതൽ പേരും. ഇവർ വീടുകളിലേക്ക് പോയതോടെ കടുത്ത വരുമാന നഷ്ടമാണ് സ്ഥാപന നടത്തിപ്പുമാർ നേരിടുന്നത്. കൊവിഡ് ഭീതി നീങ്ങി സാമൂഹിക ജീവിതം സാധാരണ നിലയിലായാൽ മാത്രമേ രക്ഷയുള്ളൂ എന്ന് തിരുവനന്തപുരം പനവിളയിൽ ഹോസ്റ്റൽ നടത്തുന്ന വെങ്ങാനൂർ സ്വദേശി ബിജു സത്യപാലൻ പറയുന്നു. ഹോസ്റ്റൽ നടത്താൻ വാടകയ്‌ക്കെടുത്ത വീടുകൾക്കും കെട്ടിടങ്ങൾക്കും വരുമാനമില്ലാതെ വാടക നൽകേണ്ട സ്ഥിതിയിലാണും ബിജു പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.