തിരുവനന്തപുരം: സിഎജി റിപ്പോർട്ടില്‍ ആഭ്യന്തര വകുപ്പിനെ കുറിച്ചുള്ള പരാമര്‍ശങ്ങളെ സംബന്ധിച്ച് പരിശോധിച്ച ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് ഇന്ന് റിപ്പോർട്ട് നൽകിയേക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത സിഎജി റിപ്പോർട്ടിലെ വിവാദ പരാമർശങ്ങൾ പരിശോധിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളും ആയുധങ്ങൾ കാണാനില്ലാത്തതുമടക്കം ഗുരുതരമായ ആരോപണങ്ങളാണ് ആഭ്യന്തരവകുപ്പിനെതിരെ റിപ്പോർട്ടിലുള്ളത്. ഇക്കാര്യങ്ങളിൽ വിശദമായ ഒരു പരിശോധനയാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാകും പബ്ലിക് അക്കൗണ്ട് കമ്മിറ്റിയിൽ സർക്കാർ നിലപാട് സ്വീകരിക്കുക.
സിഎജി പരാമര്‍ശം; ആഭ്യന്തര സെക്രട്ടറി ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും - തിരുവനന്തപുരം
ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയാണ് സിഎജി റിപ്പോർട്ടിലെ വിവാദ പരാമർശങ്ങൾ പരിശോധിക്കുന്നത്