ETV Bharat / state

കെടിയു വിസി നിയമനം : ഗവര്‍ണര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി ഹൈക്കോടതി

സാങ്കേതിക സര്‍വകലാശാലയില്‍ താത്കാലിക വിസിയായി ഡോ.സിസ തോമസിനെ നിയമിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

high court dismissed the petition filled by govt  petition filled by govt against Governor  Governor  കെടിയു വിസി നിയമനം  സര്‍ക്കാര്‍ ഹര്‍ജി തള്ളി ഹൈക്കോടതി  ഹൈക്കോടതി  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  സാങ്കേതിക സര്‍വകലാശാല  വിസി നിയമനം
ഗവര്‍ണര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി ഹൈക്കോടതി
author img

By

Published : Nov 8, 2022, 3:23 PM IST

എറണാകുളം : കേരള സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) താത്കാലിക വൈസ് ചാന്‍സലറായി ഡോ.സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം തള്ളി ഹൈക്കോടതി. ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയിട്ടുമുണ്ട്. ഗവര്‍ണറുടെ നടപടിയില്‍ സ്റ്റേ അനുവദിച്ചാൽ സർവകലാശാലയ്ക്ക് വി.സി ഇല്ലാത്ത അവസ്ഥ വരുമെന്ന് കോടതി വിലയിരുത്തി.

വി.സിയെ ചുമതലപ്പെടുത്തിയ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെ ഹർജിയിൽ യു.ജി.സിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ ഗവര്‍ണറുടെ ഉത്തരവ് എന്ന കാര്യത്തിലാണ് യുജിസി നിലപാട് വ്യക്തമാക്കേണ്ടത്. അതേസമയം വി.സിയുടെ പേര് ശുപാർശ ചെയ്യാനുള്ള അധികാരം സർക്കാരിനാണ് എന്നാണ് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചത്.

ഹർജിയിൽ ചാൻസലർ നിലപാട് വ്യക്തമാക്കും. ചാൻസലറായ ഗവർണർ, നിലവിലെ വി.സി ഡോ.സിസ തോമസ് എന്നിവരടക്കമുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. സർവകലാശാല നിയമ പ്രകാരം വി.സിയെ ശുപാർശ ചെയ്യേണ്ടത് സർക്കാറാണെന്നും എന്നാൽ സിസ തോമസിനെ ഗവർണർ സ്വന്തം താല്‍പര്യ പ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സർക്കാരിന്‍റെ വാദം. ഇത് നിയമ വിരുദ്ധമായതിനാൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

also read:കെടിയു വിസി നിയമനം: ഗവർണർക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്‍റ് ഡയറക്‌ടറായ സിസ തോമസിന് കെടിയു വി.സിയുടെ ചുമതല ഗവർണർ നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.