ETV Bharat / state

കരുളായി മാവോയിസ്റ്റ് ഏറ്റു മുട്ടല്‍ മൂന്നാം വാര്‍ഷികം; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം - കരുളായി മാവോയിസ്റ്റ് ഏറ്റു മുട്ടലിന്‍റെ മൂന്നാം വാര്‍ഷികം

2016 നവംബര്‍ 24നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും പൊലീസിന്‍റെ  വെടിയേറ്റു മരിച്ചത്.

കരുളായി മാവോയിസ്റ്റ് ഏറ്റു മുട്ടലിന്‍റെ മൂന്നാം വാര്‍ഷികം ; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം
author img

By

Published : Nov 23, 2019, 7:06 PM IST

തിരുവനന്തപുരം: നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്‍റെ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. സംസ്ഥാനത്തുടനീളം സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സെക്രട്ടേറിയറ്റില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തി. 2016 നവംബര്‍ 24നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും പൊലീസിന്‍റെ വെടിയേറ്റു മരിച്ചത്. ഇത് വ്യാജ ഏറ്റു മുട്ടലാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യം നടക്കുന്ന മാവോയിസ്റ്റ് കൊലപാതകമായിരുന്നു ഇത്. ഈ വര്‍ഷം മാര്‍ച്ച് ഏഴിനാണ് വയനാട് വൈത്തിരിയില്‍ ഒരു സ്വാകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് നേതാവും മലപ്പുറം പാണ്ടിക്കാട് സ്വദേശിയുമായ സി.പി.ജലീല്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഇതും വ്യാജ ഏറ്റു മുട്ടലാണെന്ന ആരോപണം നിലനില്‍ക്കേയാണ് ഈ വര്‍ഷം ഒക്ടോബര്‍ 29ന് അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷവും സി.പി.ഐയും ആരോപണമുന്നയിക്കുന്നതിനിടെയാണ് കരുളായി മാവോയിസ്റ്റ് ഏറ്റു മുട്ടലിന്റെ മൂന്നാം വാര്‍ഷിക ദിനം നാളെ എത്തുന്നത്.

Intro:നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ വാര്‍ഷക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. സംസ്ഥാനത്തുടനീളം സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ബസ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സെക്രട്ടേറിയറ്റില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തി. 2016 നവംബര്‍ 24നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വന മേഖലയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും പൊലീസിന്റെ വെടിയേറ്റു മരിച്ചത്. സംഭവം വ്യാജ ഏറ്റു മുട്ടലാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിണറായി സര്‍ക്കാര്‍ അധികാര മേറ്റ ശേഷം ആദ്യം നടക്കുന്ന മാവോയിസ്റ്റ് കൊലപാതകമായിരുന്നു ഇത്. ഈ വര്‍ഷം മാര്‍ച്ച് ഏഴിനാണ് വയനാട് വൈത്തിരിയില്‍ ഒരു സ്വാകാര്യ റിസോര്‍ട്ടില്‍ വച്ച് മാവോയിസ്റ്റ് നേതാവും മലപ്പുറം പാണ്ടിക്കാട് സ്വദേശിയുമായ സി.പി.ജലീല്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഇതും വ്യാജ ഏറ്റു മുട്ടലാണെന്ന ആരോപണം നിലനില്‍ക്കേയാണ് ഈ വര്‍ഷം ഒക്്ബര്‍ 29ന് അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷവും സി.പി.ഐയും ആരോപണമുന്നയിക്കുന്നതിനിടെയാണ് കരുളായി മാവോയിസ്റ്റ് ഏറ്റു മുട്ടലിന്റെ മൂന്നാം വാര്‍ഷിക ദിനം നാളെ എത്തുന്നത്. ഈ ദിനത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
Body:നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ വാര്‍ഷക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. സംസ്ഥാനത്തുടനീളം സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ബസ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സെക്രട്ടേറിയറ്റില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തി. 2016 നവംബര്‍ 24നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വന മേഖലയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും പൊലീസിന്റെ വെടിയേറ്റു മരിച്ചത്. സംഭവം വ്യാജ ഏറ്റു മുട്ടലാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിണറായി സര്‍ക്കാര്‍ അധികാര മേറ്റ ശേഷം ആദ്യം നടക്കുന്ന മാവോയിസ്റ്റ് കൊലപാതകമായിരുന്നു ഇത്. ഈ വര്‍ഷം മാര്‍ച്ച് ഏഴിനാണ് വയനാട് വൈത്തിരിയില്‍ ഒരു സ്വാകാര്യ റിസോര്‍ട്ടില്‍ വച്ച് മാവോയിസ്റ്റ് നേതാവും മലപ്പുറം പാണ്ടിക്കാട് സ്വദേശിയുമായ സി.പി.ജലീല്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഇതും വ്യാജ ഏറ്റു മുട്ടലാണെന്ന ആരോപണം നിലനില്‍ക്കേയാണ് ഈ വര്‍ഷം ഒക്്ബര്‍ 29ന് അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷവും സി.പി.ഐയും ആരോപണമുന്നയിക്കുന്നതിനിടെയാണ് കരുളായി മാവോയിസ്റ്റ് ഏറ്റു മുട്ടലിന്റെ മൂന്നാം വാര്‍ഷിക ദിനം നാളെ എത്തുന്നത്. ഈ ദിനത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.