ETV Bharat / state

ഹീര ഗ്രൂപ്പ് എംഡിയുടെ ജാമ്യ അപേക്ഷയിൽ വിധി ബുധനാഴ്ച - heera babu bail updates

വായ്പ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അബ്ദുൽ റഷീദ് എന്ന ഡോ. കെആർ ബാബു, മൂന്നാം പ്രതിയും ഹീര ബാബുവിൻ്റെ മകനുമായ സുബിൻ എന്നിവരുടെ ജാമ്യ അപേക്ഷയിലാണ് വിധി

ഹീര കൺസ്‌ട്രക്ഷൻസ്  heera babu bail  heera group  ബാങ്ക് വായിപ്പ തട്ടിപ്പ്  ഹീര ഗ്രൂപ്പ്  heera babu bail updates  SBI Loan
ബാങ്ക് വായ്പ തട്ടിപ്പ്: ഹീര ഗ്രൂപ്പ് എംഡിയുടെയും മകന്‍റെയും ജാമ്യ അപേക്ഷയിൽ വിധി ബുധനാഴ്ച
author img

By

Published : Mar 15, 2021, 3:58 PM IST

തിരുവനന്തപുരം: എസ്ബിഐ ബാങ്കിൽ നിന്നും വായ്പ തട്ടിപ്പ് നടത്തിയ കേസിൽ ഹീര കൺസ്‌ട്രക്ഷൻസ് എംഡി അബ്ദുൽ റഷീദിൻ്റെയും മകൻ സുബിൻൻ്റെയും ജാമ്യ അപേക്ഷയിൽ വിധി ബുധനാഴ്ച. തിരുവന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുക. പ്രതികൾ അറിഞ്ഞുക്കൊണ്ട് ബാങ്കിനെ കബിളിപ്പിച്ചതാണെന്ന് സിബിഐ പറഞ്ഞു. എന്നാൽ ബിസിനസ് തകർച്ച കാരണമാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചു.

വായ്പ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അബ്ദുൽ റഷീദ് എന്ന ഡോ. കെആർ ബാബു, മൂന്നാം പ്രതിയും ഹീര ബാബുവിൻ്റെ മകനുമായ സുബിൻ എന്നിവരുടെ ജാമ്യ അപേക്ഷയാണ് സിബിഐ കോടതി പരിഗണിച്ചത്. ഹീര കൺസ്‌ട്രക്ഷൻസ് എംഡി അബ്ദുൽ റഷീദ് അടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. കേസിലെ മറ്റ് പ്രതികളായ സുനിത റഷീദ്, റെസ്‌വിൻ, സുറുമി എന്നിവരുടെ സിബിഐ അറസ്റ്റ് രേഖപെടുത്തിയിട്ടില്ല.

വ്യാജ രേഖകൾ നൽകി എസ്ബിഐ ബാങ്കിൽ നിന്നും 12.8 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സിബിഐ റീജിയണൽ മാനേജർ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്‍തത്. സിബിഐ കൊച്ചി യൂണിറ്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്‌. പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 23 വരെ കോടതി നീട്ടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.