തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ശക്തമായ ലഭിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ ഒരു മണിക്കൂറായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിക്കുന്നത്. ശക്തമായ കാറ്റും വീശുന്നുണ്ട്.
മലയോര മേഖലകളിലും മഴ ശക്തമാണ്. അടുത്ത മൂന്ന് മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കന്‍ കേരളം കൂടാതെ മധ്യകേരളത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റ് അനുകൂലമായതാണ് മഴ ശക്തമാകാന്‍ കാരണം. രാത്രയോടെ മധ്യകേരളത്തിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്‌ച ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചക്രവാത ചുഴി രൂപപ്പെടും. ഈ ചക്രവാതചുഴി 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറാനും സാധ്യയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Also Read: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം -സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത