തിരുവനന്തപുരം : സംസ്ഥാന വ്യപാകമായി ചൊവ്വാഴ്ച ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ കാലവര്‍ഷം സജീവമായിരിക്കുന്നത്.
മൂന്ന് ദിവസം കൂടി ശക്തമായ മഴ ലഭിക്കും. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More.................സംസ്ഥാനത്ത് മഴ കനക്കും; ചൊവ്വയും ബുധനും 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
നാളെയും ഇതേ രീതിയിലായിരിക്കും കാലാവസ്ഥയെന്ന് അധികൃതര്‍ അറിയിക്കുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 115 മുതല്‍ 204 മില്ലീമീറ്റര്‍ വരെ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
തീരമേഖലകളില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാം. അതുകൊണ്ട് തന്നെ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.