ETV Bharat / state

കനത്ത മഴ : സംസ്ഥാനത്ത്‌ വൻ കൃഷി നാശം - crop damage

സംസ്ഥാനത്ത് ആകെ 1,38,200 കർഷകരാണ് ദുരിതത്തിലായത്.

Heavy rain  Massive crop damage  സംസ്ഥാനത്ത്‌ വൻ കൃഷി നാശം  മഴയിൽ വൻ കൃഷിനാശം  crop damage  damage-to-crops-in-rain
കനത്ത മഴ; സംസ്ഥാനത്ത്‌ വൻ കൃഷി നാശം
author img

By

Published : May 20, 2021, 4:29 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി പെയ്‌ത കനത്ത മഴയിൽ വൻ കൃഷിനാശം. മേയ് 11 മുതൽ 19 വരെയുള്ള കാലയളവിൽ 703.49 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നെല്ലും പച്ചക്കറികളും മറ്റു വിളകളും വ്യാപകമായി നശിച്ചു. ഏലം, മരച്ചീനി, ഏത്തവാഴ തുടങ്ങിയവ കൃഷി ചെയ്തവർക്കാണ് കനത്ത നഷ്ടമുണ്ടായത്. 187.78 കോടി രൂപയുടെ ഏലവും 176.81 കോടി രൂപയുടെ മരച്ചീനിയും 229.76 കോടി രൂപയുടെ എത്തവാഴയും നശിച്ചു. ഇഞ്ചി, മഞ്ഞൾ, റബ്ബർ, തേങ്ങ, ജാതി, വെറ്റില, കിഴങ്ങുവർഗങ്ങൾ, കുരുമുളക്, പച്ചക്കറി, അടയ്ക്ക എന്നിവ കൃഷി ചെയ്തവർക്കും വലിയ തോതിൽ നഷ്ടം നേരിട്ടു.

ALSO READ:കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വിമർശനവുമായി സിറോ മലബാർ സഭയുടെ മുഖപത്രം

40.74 കോടിയുടെ നെല്ലാണ് നശിച്ചത്. മഴ തുടരുന്നതിനാൽ കൂടുതൽ വിളനഷ്ടം നേരിടേണ്ടി വരുമെന്ന ആശങ്ക കർഷകർക്കുണ്ട്. 19232.30 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. കോട്ടയം ജില്ലയിൽ മാത്രം എന്നാൽ 4755. 06 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായി. ഇടുക്കി ജില്ലയ്ക്കാണ് കനത്ത നഷ്ടം. ഇടുക്കിയിൽ 242. 38 കോടിയുടെ കൃഷി നശിച്ചു. സംസ്ഥാനത്ത് ആകെ 1,38,200 കർഷകരാണ് ദുരിതത്തിനിരയായത്. 27,622 കർഷകരുടെ വിള നശിച്ച ആലപ്പുഴയാണ് കർഷകരുടെ എണ്ണത്തിൽ മുന്നിൽ. ഇടുക്കിയിൽ 14,980 പേരും കൊല്ലത്ത് 13,618 പേരും കോഴിക്കോട് 12,714 പേരും തിരുവനന്തപുരത്ത് 12,168 കർഷകരും മഴക്കെടുതിക്ക് ഇരയായി.

നഷ്ടപരിഹാരം തേടുന്ന കർഷകർ കൃഷിഭവനിൽ നേരത്തെ അപേക്ഷ നൽകേണ്ടതില്ലെന്ന് കൃഷി വകുപ്പ് ഡയറക്ടർ കെ വാസുകി ഇടിവി ഭാരതിനോട് പറഞ്ഞു. ഓൺലൈനായി അപേക്ഷിക്കാം. ഇത് നേരത്തെ തന്നെയുള്ള സംവിധാനമാണ്. മൊബൈൽ ഫോൺ ഉപയോഗിച്ചോ അക്ഷയ സെന്‍റർ വഴിയോ മഴക്കെടുതിയിൽ ഉണ്ടായ വിളനാശം ഫോട്ടോ സഹിതം കൃഷി വകുപ്പിനെ അറിയിക്കാം. അഗ്രികൾച്ചറൽ ഇൻഫർമേഷൻ മാനേജ്മെന്‍റ്‌ സിസ്റ്റം വഴി നൽകുന്ന അപേക്ഷ പരിഗണിച്ച് കൃഷി അസിസ്റ്റന്‍റുമാർ നഷ്ടം വിലയിരുത്തും. കൃഷി ഓഫീസർമാരുടെ നേതൃത്വത്തിലുള്ള വാട്സാപ്പ് കൂട്ടായ്മകൾ വഴിയും കൃഷിനാശം കർഷകർക്ക് റിപ്പോർട്ട് ചെയ്യാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.