ETV Bharat / state

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് - കേരളം യെല്ലോ അലർട്ട്

സംസ്ഥാന വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

heavy rain lightning over next five days yellow alert  heavy rain kerala latest news  തുലാവർഷം കേരളം വാർത്ത  കേരളം യെല്ലോ അലർട്ട്  കേരളം വ്യാപക മഴ ഇടിമിന്നൽ
തുലാവർഷം
author img

By

Published : Nov 16, 2020, 1:55 PM IST

തിരുവനന്തപുരം: തുലാവർഷം ശക്തമാകുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് വ്യപകമായി മഴ തുടരും. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ദിവസം വരെ മഴ ശക്തമായി തുടരും. ആറ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ജാഗ്രത നൽകിയിട്ടുള്ളത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്‌ചയും ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. സംസ്ഥാന വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.