ETV Bharat / state

സംസ്ഥാനത്ത് മഴ ശക്തം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്

തിരുവനന്തപുരം  കാലാവസ്ഥ നിരീക്ഷണകേന്ദ്രം  സംസ്ഥാനത്ത് മഴ ശക്തം  nisarga cyclone  Heavy rain in Kerala
സംസ്ഥാനത്ത് മഴ ശക്തം
author img

By

Published : Jun 3, 2020, 9:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം കേരളത്തിലെ കടൽത്തീരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ചുഴലിക്കാറ്റായി മഹാരാഷ്ട്ര തീരത്തോട് അടുക്കുകയാണ്. നിസർഗ്ഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിൽ നൂറ് കിലോമീറ്ററിലധികം വേഗത്തിലാകും ആഞ്ഞടിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.