ETV Bharat / state

കേരളം ഉത്തരേന്ത്യൻ സ്ഥിതിയിലേക്ക്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സര്‍ക്കാര്‍ ഐസിയു, വെന്‍റിലേറ്റര്‍ കിടക്കകളില്‍ ഭൂരിഭാഗത്തിലും രോഗികളാണ്

health system is about to collapse in kerala  സംസ്ഥാനത്ത് ആരോഗ്യ സംവിധാനം നിറയുന്ന സാഹചര്യം  ആരോഗ്യ സംവിധാനം  വെന്‍റിലേറ്റര്‍  ഐസിയു  കൊവിഡ് 19  കേരള കൊവിഡ്  അതിതീവ്രവ്യാപനം  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
സംസ്ഥാനത്ത് ആരോഗ്യ സംവിധാനം നിറയുന്ന സാഹചര്യം
author img

By

Published : Apr 29, 2021, 2:17 PM IST

തിരുവനന്തപുരം: പരിശോധിക്കുന്ന നാലില്‍ ഒരാള്‍ കൊവിഡ് പോസിറ്റീവാകുന്ന ഗുരുതരമായ സ്ഥിതിയിൽ സംസ്ഥാനം. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു തുടങ്ങി. സര്‍ക്കാര്‍ ഐസിയു, വെന്‍റിലേറ്റര്‍ കിടക്കകളില്‍ ഭൂരിഭാഗത്തിലും രോഗികളാണ്. കൊവിഡിന്‍റെ അതി തീവ്രവ്യാപനം ഇനിയും തുടർന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് കേരളവും എത്തുമെന്ന ആശങ്കയിൽ ആരോഗ്യ വകുപ്പ് അധികൃതര്‍.

സംസ്ഥാനത്തെ 14 ജില്ലകളിലും രോഗവ്യാപനം അതിതീവ്രമാണ്. 25 ശതമാനത്തിന് മുകളിലാണ് സംസ്ഥാനത്തിന്‍റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 32.66 ശതമാനത്തോടെ തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നൂറു പേരില്‍ പരിശോധന നടത്തുമ്പോള്‍ 33 പേര്‍ കൊവിഡ് പോസിറ്റീവാകുന്ന ഗുരുതര സ്ഥിതിയാണ് തൃശൂർ അഭിമുഖീകരിക്കുന്നത്. മലപ്പുറം, കോട്ടയം ജില്ലകളിലും മുപ്പതിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളുൾപ്പെടെ ഏഴ് ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തിന് മുകളിലാണ്.

രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് സംസ്ഥാനത്തെ ചികിത്സാ സംവിധാനത്തെ രൂക്ഷമായ രീതിയില്‍ തന്നെ ബാധിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളെല്ലാം നിറയുന്ന അവസ്ഥയിലെത്തി നിൽക്കുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ 2741 ഐസിയു കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. അതില്‍ 1735 എണ്ണത്തിൽ നിലവിൽ രോഗികളുണ്ട്. ഇതില്‍ 881 എണ്ണത്തിൽ കൊവിഡ് രോഗികളും മറ്റ് കിടക്കകളില്‍ കൊവിഡ് ഇതര രോഗികളുമാണ്. അതായത് ആകെയുള്ള ഐസിയു സംവിധാനത്തിന്‍റെ 63.3 ശതമാനവും ഉപയോഗിച്ച അവസ്ഥ.

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കാനുള്ള 2293 വെന്‍റിലേറ്റര്‍ കിടക്കകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ 535 കിടക്കകളില്‍ രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞു. 6 ജില്ലകളില്‍ 70 ശതമാനത്തിനു മുകളില്‍ ഐസിയു, വെന്‍റിലേറ്റർ ചികിത്സാ സംവിധാനം ഉപയോഗിച്ചു കഴിഞ്ഞു. രോഗവ്യാപനം അതിതീവ്രമായ എറണാകുളം ജില്ലയില്‍ 84.8 ശതമാനം കിടക്കയും നിറഞ്ഞു. ഇടുക്കിയിലെ 85.7 ശതമാനം കിടക്കകളിലും രോഗികളെ പ്രവേശിപ്പിച്ചു. കൊല്ലം, തിരുവനന്തപുരം, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ 70 ശതമാനത്തിലേറെ കിടക്കകളിൽ രോഗികളാണ്.

സിഎഫ്എല്‍ടിസിഅടക്കമുളള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും നിറയുന്ന അവസ്ഥയിലാണ്. രോഗവ്യാപനം വരും ദിവസങ്ങളിലും അതിതീവ്രമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ സ്വകാര്യ മേഖലയിലടക്കം പരമാവധി ചികിത്സാ സംവിധാനം ഒരുക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.