ETV Bharat / state

അബ്ദുല്‍ അസീസിന് രോഗം ബാധിച്ച വഴി കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതം - second COVID-19 death

സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക വിവരം. ഇയാൾ ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ വിവരങ്ങൾ ലഭിച്ചില്ലെന്നും ആരോഗ്യമന്ത്രി

COVID-19  Coronavirus  Healthworkers  COVID-19 pandemic  പോത്തൻകോട് സ്വദേശിയുടെ മരണം  second COVID-19 death in Thiruvananthapuram  second COVID-19 death  ആരോഗ്യ മന്ത്രി കെ.കെ ശൈലജ
ആരോഗ്യ മന്ത്രി കെ.കെ ശൈലജ
author img

By

Published : Mar 31, 2020, 11:37 AM IST

തിരുവനന്തപുരം: അബ്ദുല്‍ അസീസിനെ രക്ഷിക്കാന്‍ പരാമവധി ശ്രമിച്ചുവെങ്കിലും നടന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എവിടെ നിന്നാണ് ഇയാൾക്ക് രോഗം പകർന്നതെന്ന് കണ്ടെത്താൻ ശ്രമം തുടരുകയാണ്.

ഗൾഫിൽ നിന്ന് വന്ന പലരുമായി ഇയാൾ ഇടപെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാളുമായി ബന്ധപ്പട്ടവരുടെ പൂർണ വിവരം ലഭ്യമല്ല. സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക വിവരം. ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ അദ്ദേഹത്തിൽ നിന്നും വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ബന്ധുക്കളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. മറ്റു രോഗങ്ങൾ ഉള്ള 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും കൂടുതൽ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.