ETV Bharat / state

കുട്ടിക്കൂട്ടത്തിന് മുന്നില്‍ മാജിക് പ്രകടനവുമായി ആരോഗ്യമന്ത്രി - ഇൻസുലിൻ പമ്പ്

മിഠായി പദ്ധതിയുടെ ഭാഗമായി പ്രമേഹബാധിതരായ കുട്ടികൾക്ക് ചികിത്സാ ഉപകരണങ്ങൾ സമ്മാനിക്കുന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മാജിക് പ്രകടനവുമായി കുട്ടികളുടെ മുന്നിലെത്തിയത്

മിഠായി പദ്ധതി; കുട്ടിക്കൂട്ടത്തിന് മുന്നില്‍ മാജിക് പ്രകടനവുമായി ആരോഗ്യമന്ത്രി
author img

By

Published : Nov 19, 2019, 11:17 PM IST

തിരുവനന്തപുരം: പഞ്ചസാരയെ പടിക്ക് പുറത്താക്കണമെന്ന സന്ദേശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ മാജിക് പ്രകടനം. പ്രമേഹബാധിതരായ കുട്ടികൾക്ക് ചികിത്സാ ഉപകരണങ്ങൾ സമ്മാനിക്കുന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രി മാജിക് പ്രകടനവുമായി കുട്ടികളുടെ മുന്നിലെത്തിയത്.

മിഠായി പദ്ധതി; കുട്ടിക്കൂട്ടത്തിന് മുന്നില്‍ മാജിക് പ്രകടനവുമായി ആരോഗ്യമന്ത്രി

വനിതാ-ശിശു വകുപ്പിന്‍റെ സഹകരണത്തോടെ സാമൂഹ്യനീതി വകുപ്പ് പ്രമേഹബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കുമായി നടപ്പാക്കുന്ന മിഠായി പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികൾക്ക് ഇൻസുലിൻ പെൻ, കണ്ടിന്വസ് ഗ്ലൂക്കോസ് മോണിറ്ററിങ് ഡിവൈസ്, ഇൻസുലിൻ പമ്പ് തുടങ്ങി വിവിധ ഉപകരണങ്ങളാണ് സർക്കാർ നൽകുന്നത്. തിരുവനന്തപുരം സ്വദേശിയായ അഞ്ച് വയസുകാരൻ മുഹമ്മദ് നസീഹിനും കണ്ണൂരിൽ നിന്നെത്തിയ അജ്‌മലിനും ഇൻസുലിൻ പമ്പുകൾ കൈമാറി. ആറ് ലക്ഷം രൂപ വില വരുന്ന ഇൻസുലിൻ പമ്പുകൾ നൽകാൻ മിഠായി പദ്ധതിയിലൂടെ 20 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രമേഹബാധിതരായ 1200 പേർ കുട്ടികൾ പദ്ധതിയിലുണ്ട്. ഇതിൽ 750 പേർക്ക് ചികിത്സാ ഉപകരണങ്ങൾ ലഭ്യമാക്കും.

Intro:പഞ്ചസാരയെ പടിക്കു പുറത്താക്കണമെന്ന സന്ദേശവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മാജിക് പ്രകടനം. പ്രമേഹ ബാധിതരായ കുട്ടികൾക്ക് ചികിത്സാ ഉപകരണങ്ങൾ സമ്മാനിക്കുന്ന ചടങ്ങ് മാജിക് പ്രകടനത്തിലൂടെയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

Hold

സാമൂഹ്യ നീതി വകുപ്പ് വനിതാ ശിശു വകുപ്പിന്റെ സഹകരണത്തോടെ പ്രമേഹബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കുമായി നടപ്പാക്കുന്ന മിഠായി പദ്ധതിയുടെ ഭാഗമായിരുന്നു പരിപാടി. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്ക് ഇൻസുലിൻ പെൻ, കണ്ടിന്വസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡിവൈസ്, ഇൻസുലിൻ പമ്പ് തുടങ്ങി വിവിധ ഉപകരണങ്ങളാണ് സർക്കാർ നൽകുന്നത്.
തിരുവനന്തപുരം സ്വദേശിയായ 5 വയസ്സുകാരൻ മുഹമ്മദ് നസീഹിനും കണ്ണൂരിൽ നിന്നെത്തിയ അജ്മലിനും ഇൻസുലിൻ പമ്പുകൾ കൈമാറി.

Hold

6 ലക്ഷം രൂപ വിലവരുന്ന ഇൻസുലിൻ പമ്പുകൾ നൽകാൻ മിഠായി പദ്ധതിയിൽ നിന്ന് 20 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രമേഹബാധിതരായ 1200 പേർ കുട്ടികൾ പദ്ധതിയിലുണ്ട്. ഇതിൽ 750 പേർക്ക് ചികിത്സാ ഉപകരണങ്ങൾ ലഭ്യമാക്കും.

Etv Bharat
Thiruvananthapuram.Body:.Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.