തിരവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച സംഭവത്തിലെ ഗൂഡാലോചനയിൽ സി.പി.എമ്മിനും പങ്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആറ് മാസം സർക്കാർ സംവിധാനങ്ങളിൽ കയറി ഇറങ്ങിയിട്ടും അനുപമയ് നീതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ വാർത്ത ചർച്ചയായപ്പോഴാണ് സർക്കാർ അമ്മയെ കുറിച്ച് ഓർമ്മിക്കുന്നത്.
സർക്കാറിന്‍റെ ഈ നിലപാട് കാപട്യമാണ്. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ചേർന്ന് കുഞ്ഞിനെ അനുപമയ്ക്ക് നൽകാൻ തീരുമാനിച്ചുവെന്നാണ് സെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നത്. ഈ സംസ്ഥാനത്ത് നടക്കുന്നത് അപമാനകരമായ സംഭവങ്ങളാണെന്നും സതീശൻ പറഞ്ഞു.
Also Read: കോർപ്പറേഷൻ നികുതി തട്ടിപ്പ്: നേമം സോണൽ ഓഫീസ് സൂപ്രണ്ട് പിടിയില്‍