തിരുവനന്തപുരം: കഠിനംകുളം മുണ്ടൻചിറയിൽ ഗുണ്ടാ വിളയാട്ടം. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് വെട്ടേറ്റു. മുണ്ടൻചിറ സ്വദേശികളായ ജോയ്, ശിവരഞ്ജിനി, ജോയ്, ഷിബു എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് പേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പ്രദേശത്ത് സംഘര്‍ഷം നടന്നിരുന്നു. രാത്രി പത്ത് മണിയോടുകൂടി പുറത്ത് നിന്നെത്തിയ ഒരു സംഘം വഴിയിൽ നിന്ന നാല് പേരെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതികളിലൊരാൾ പിടിയിലായതായാണ് സൂചന. കഠിനംകുളം പൊലിസ് അന്വേഷണം ആരംഭിച്ചു.