ETV Bharat / state

പൊലീസിനും രക്ഷയില്ല ; തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഗുണ്ടകള്‍ - കാരക്കോണം

ധനുവച്ചപുരം കാരക്കോണം ഭാഗത്തെ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം

attack against vellarada police officers  attack against police officers  kerala police  ഗുണ്ട സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം  തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം  തിരുവനന്തപുരത്ത് പൊലീസിന് നേരെ ഗുണ്ട ആക്രമണം  വെള്ളറട പൊലീസ്  ധനുവച്ചപുരം  കാരക്കോണം
തിരുവനന്തപുരത്ത് ഗുണ്ട സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; സ്ഥിതി നിയന്ത്രിക്കാനെത്തിയ പൊലീസിനെതിരെയും ആക്രമണം
author img

By

Published : Sep 12, 2022, 1:55 PM IST

തിരുവനന്തപുരം : കാരക്കോണത്ത് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. വെള്ളറട പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാർ, ഡ്രൈവർ അരുൺ എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്‌ച രാത്രിയുണ്ടായ സംഭവത്തില്‍ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെ കേസ് എടുത്തു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തെന്നാണ് സൂചന.

തിരുവനന്തപുരത്ത് പൊലീസിന് നേരെ ഗുണ്ട ആക്രമണം

ധനുവച്ചപുരം കാരക്കോണം ഭാഗത്തെ രണ്ട് സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്‌റ്റഡിയിലെടുക്കാനെത്തിയ വെള്ളറട പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുണ്ടാസംഘം പൊലീസുകാരുടെ യൂണിഫോം വലിച്ചുകീറുകയും ലാത്തി നശിപ്പിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.