ETV Bharat / state

GST Department On Tax Payment of Exalogic : എക്‌സാലോജിക് നികുതി അടച്ചതായി രേഖ, വീണ ഒടുക്കിയതിന്‍റെ വിവരങ്ങളില്ലെന്നും ജിഎസ്‌ടി വകുപ്പ്

GST Details of Exalogic Company : സിഎംആര്‍എല്ലില്‍ നിന്നും എക്‌സാലോജിക് കമ്പനി സ്വീകരിച്ച പണത്തിന്‍റെ നികുതി അടച്ച രേഖകൾ മാത്രമേ ഉള്ളൂ എന്നും വീണ വാങ്ങിയ പണത്തിനില്ലെന്നും ജിഎസ്‌ടി

Gst veena vijayan  വീണ വിജയൻ  വീണ വിജയൻ ജിഎസ്‌ടി പരിശോധന  എക്‌സാലോജിക് കമ്പനി  സിഎംആര്‍എൽ  ജിഎസ്‌ടി വകുപ്പ്  ഐജിഎസ്‌ടി  veena exalogic company  exalogic company tax information  exalogic company gst  gst  veena vijayan  മാസപ്പടി വിവാദം
veena exalogic company tax information
author img

By ETV Bharat Kerala Team

Published : Aug 23, 2023, 7:36 AM IST

തിരുവനന്തപുരം : വീണ വിജയന്‍റെ എക്‌സാലോജിക് കമ്പനി (Exalogic Company) സിഎംആര്‍എല്ലില്‍ (CMRL) നിന്ന് സ്വീകരിച്ച 57 ലക്ഷം രൂപയിൽ 45 ലക്ഷത്തിന് മാത്രമേ നികുതി നൽകിയിട്ടുള്ളൂവെന്ന് ജിഎസ്‌ടി (GST) വകുപ്പ്. എന്നാല്‍, ബാക്കി ഇടപാടുകളുടെ നികുതി രേഖകള്‍ സംബന്ധിച്ച് വ്യക്തതയില്ല (GST Department On Tax Payment of Exalogic). 2017 ഓഗസ്റ്റിനും 2018 ഒക്‌ടോബറിനും ഇടയില്‍ 14 ഇന്‍വോയ്‌സുകളില്‍ നിന്നായി 8,10,000 രൂപ ഐജിഎസ്‌ടി അടച്ചതായാണ് സംസ്ഥാന ജിഎസ് ടി വകുപ്പിന്‍റെ സെര്‍വറിലെ രേഖകള്‍ വ്യക്തമാക്കുന്നത്.

ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന് ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച റിപ്പോർട്ട്‌ പ്രകാരം 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എക്‌സാലോജിക് കമ്പനിയിലേക്ക് 57 ലക്ഷം രൂപയും വീണയ്ക്ക്‌ (Veena Vijayan) ഒരു കോടി 15 ലക്ഷം രൂപയും സിഎംആര്‍എല്ലിന്‍റെ അക്കൗണ്ടില്‍ നിന്ന് കൈമാറിയിട്ടുണ്ട്. കമ്പനി നികുതി വെട്ടിപ്പ് (Tax Evasion) നടത്തിയെന്ന ആരോപണത്തിന്മേൽ നടത്തിയ അന്വേഷണത്തിലാണ് ഇടപാടിന്‍റെ ആദ്യ ഘട്ടത്തില്‍ എക്‌സാലോജിക് നികുതിയടച്ച രേഖകള്‍ പുറത്തുവന്നത്.

45 ലക്ഷം രൂപയും ഇതിന്‍റെ 18 ശതമാനം നികുതിയുമടക്കം 53,10,000 എക്‌സാലോജിക്കിന് സിഎംആര്‍എല്‍ നല്‍കി. ഇന്‍വോയ്‌സ് പ്രകാരമുള്ള നികുതി തുകയായ 8,10,000 രൂപ എക്‌സാലോജിക് ഐജിഎസ്‌ടി (Integrated Goods and Services Tax) അടച്ചു. ഈ രേഖകള്‍ സിഎംആര്‍എല്ലിന്‍റെ 2 ബി ഫോമിലുമുണ്ട്. അതായത് 45 ലക്ഷം രൂപയുടെ 18 ശതമാനം നികുതിയടച്ച രേഖകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.

Also Read : GSTC Investigation on Mathew kuzhalnadans complaint വീണ വിജയനെതിരെയുള്ള ആരോപണം; അന്വേഷണവുമായി ജിഎസ്‌ടി കമ്മിഷണറേറ്റ്

വീണയ്ക്കും‌ എക്‌സാലോജിക്കിനും നല്‍കിയ പണം ഐടി സേവനത്തിനുള്ള പ്രതിഫലമാണെങ്കില്‍ ഒരു കോടി 72 ലക്ഷത്തിന്‍റെ നികുതിയായി 31 ലക്ഷത്തോളം രൂപയാണ് അടയ്‌ക്കേണ്ടിവരിക. എന്നാല്‍ ആ തുക അടച്ചതിന്‍റെ രേഖകള്‍ ജിഎസ്‌ടി സെര്‍വറില്‍ ലഭ്യമല്ലെന്നാണ് സൂചന. സിഎംആര്‍എല്ലില്‍ നിന്നും വീണയ്ക്കും‌ കമ്പനിക്കും ലഭിച്ച പണത്തിന്‍റെ ഐജിഎസ്‌ടി അടച്ചിട്ടുണ്ടോയെന്ന് നികുതി സെക്രട്ടറിയും ജിഎസ്‌ടി കമ്മിഷണറേറ്റും പരിശോധിച്ചുവരികയാണ്.

Read More : Mathew kuzhalnadan against veena vijayan | വീണ നികുതി വെട്ടിച്ചു, ജിഎസ്‌ടി അടച്ചെങ്കില്‍ രേഖകള്‍ പുറത്തുവിടണം : മാത്യു കുഴല്‍നാടന്‍

വീണ വിജയൻ നികുതി വെട്ടിച്ചെന്ന് കഴിഞ്ഞ ദിവസം മാത്യു കുഴൽനാടൻ (Mathew kuzhalnadan) എംഎൽഎ വാർത്താസമ്മേളനത്തിലൂടെ ആരോപണം ഉയർത്തിയിരുന്നു. കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ 1.72 കോടിക്ക്‌ ജിഎസ്‌ടി അടച്ചിട്ടില്ലെന്നും അല്ലാത്ത പക്ഷം അതിന്‍റെ രേഖകൾ പുറത്തുവിടണമെന്നുമായിരുന്നു കുഴൽനാടന്‍റെ വെല്ലുവിളി. ഇതിന് പിന്നാലെയാണ് ജിഎസ്‌ടി കമ്മിഷണറേറ്റ് അന്വേഷണം ആരംഭിച്ചത്. മാത്യു കുഴൽനാടൻ ധനമന്ത്രി കെഎന്‍ ബാലഗോപാലിന് നല്‍കിയ പരാതിയിലാണ് ജിഎസ്‌ടി കമ്മിഷണറേറ്റിന്‍റെ നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.