തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനാക്കിയ ഡോക്യുസ്കേപ്പ് ചലച്ചിത്രമേളക്ക് മികച്ച പ്രതികരണമെന്ന് ചലച്ചിത്ര അക്കാദമി. മേള നാല് ദിവസം പിന്നിടുമ്പോൾ പ്രേക്ഷകരുടെ എണ്ണം 8,000 കടന്നു. പത്ത് ചിത്രങ്ങളാണ് ഇതുവരെ പ്രദർശിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തും ഓൺലൈനായി രജിസ്റ്റർ ചെയ്‌ത ഡെലിഗേറ്റുകൾ മൊബൈൽ, ഡെസ്‌ക്‌ടോപ്പ്, ലാപ് ടോപ്പ്, ടാബ്, ടി.വി എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങൾ കാണുന്നത്. മൊബൈലിൽ ചിത്രങ്ങൾ കാണുന്നവരാണ് കൂടുതലെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ചൈന, റഷ്യ, നെതർലാൻഡ്‌സ്, സ്പെയിൻ, ഓസ്ട്രേലിയ, ജർമനി , യു.എ.ഇ, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, നേപ്പാൾ, വിയറ്റ്നാം, സ്വീഡൻ, ഫ്രാൻസ്, സിംഗപ്പൂർ, ശ്രീലങ്ക, ഇസ്രയേൽ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ള ഡെലിഗേറ്റുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. മുൻവർഷങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളുമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മേള ഓഗസ്റ്റ് 28 ന് സമാപിക്കും.
മികച്ച പ്രതികരണം നേടി ഡോക്യുസ്കേപ് ഓൺലൈൻ ചലച്ചിത്രമേള
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യുസ്കേപ് ഓൺലൈൻ ചലച്ചിത്രമേള നാല് ദിവസം പിന്നിടുമ്പോൾ പ്രേക്ഷകരുടെ എണ്ണം 8,000 കടന്നു. പത്ത് ചിത്രങ്ങളാണ് ഇതുവരെ പ്രദർശിപ്പിച്ചത്.