ETV Bharat / state

അരി വില നിയന്ത്രണം: ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി മന്ത്രി ജി ആര്‍ അനിൽ ഇന്ന് ചര്‍ച്ച നടത്തും - അരി വില വർധനവ്

ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു ചർച്ചയിൽ പങ്കെടുക്കും. ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് അരി എത്തിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യും.

Andhra govt  gr anil will discuss with the Andhra govt  control the rice price  rice price  minster gr anil  അരി വില നിയന്ത്രണം  അരി വില  അരി വില വർധനവ്  സംസ്ഥാനത്തെ അരി വില വര്‍ധന നിയന്ത്രണം  ആന്ധ്രാപ്രദേശ് സര്‍ക്കാര്‍  ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പ്രതിനിധി  ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു  ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ  മന്ത്രി ജി ആർ അനിൽ  ജി ആർ അനിൽ  ഭക്ഷ്യമന്ത്രി കേരളം  ആന്ധ്ര ജയ അരി  അരി വില വർധനവ്  അരിവണ്ടി
അരി വില നിയന്ത്രണം: ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി മന്ത്രി ജി ആര്‍ അനിൽ ഇന്ന് ചര്‍ച്ച നടത്തും
author img

By

Published : Nov 1, 2022, 10:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ അരി വില വര്‍ധന നിയന്ത്രിക്കാൻ സർക്കാരിന്‍റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ ഇന്ന് ചര്‍ച്ച നടത്തും. 11.30ന് തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയിൽ ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു പങ്കെടുക്കും.

ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ചയിൽ ഉന്നയിക്കും. 35 രൂപയായിരുന്ന ജയ അരിയുടെ വില ഇപ്പോൾ 60 ആയി ഉയർന്നു. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 രൂപയിലേക്കുയർന്നു. ഈ സാഹചര്യത്തിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ അരി വിതരണം ചെയ്യും.

വെള്ള, നീല നിറത്തിലുള്ള കാര്‍ഡുടമകള്‍ക്ക് എട്ട് കിലോഗ്രാം അരി ലഭിക്കും. 10.90 രൂപ നിരക്കിലാകും വിതരണം. ജയ, കുറുവ, മട്ട അരി, പച്ചരി എന്നിവയില്‍ ഏതെങ്കിലും ഒരിനം കാര്‍ഡ് ഒന്നിന് 10 കിലോ വീതം വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈക്കോയോ മാവേലി സ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരി വണ്ടി എത്തുക.

അതേസമയം, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദനത്തില്‍ വന്ന കുറവാണ് വിലക്കയറ്റത്തിന് മുഖ്യ കാരണമായി സര്‍ക്കാര്‍ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.