തിരുവനന്തപുരം : പത്താം ക്ലാസുവരെ മലയാളം പഠിച്ചിട്ടില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭാഷാപ്രാവീണ്യം തെളിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി മലയാളം മിഷന്‍റെ മാതൃഭാഷാ പ്രതിഭ പുരസ്‌കാര വിതരണ ചടങ്ങില്‍ പറഞ്ഞു.
സര്‍വീസില്‍ പ്രവേശിച്ച് നിശ്ചിത കാലയളവില്‍ മലയാള ഭാഷയില്‍ അഭിരുചി തെളിയിക്കണം. ഇതിന് വേണ്ടി പ്രത്യേക പരീക്ഷയും പരിശോധനയും നടത്തും. ജനങ്ങള്‍ക്ക് എല്ലാത്തരം സേവനങ്ങളും ഉറപ്പാക്കാനാണ് ഇത്തരമൊരു നിയമഭേദഗതി.
Also Read: പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കും : വി ശിവൻകുട്ടി
സാധാരണക്കാര്‍ക്ക് എല്ലാ സേവനങ്ങളും ഉറപ്പാക്കാനാണ് മലയാളത്തെ സംസ്ഥാനത്തിന്‍റെ ഭരണ ഭാഷയായി പ്രഖ്യാപിച്ചത്. ഇതിലൂടെ ഭരണത്തെ സാധാരണ ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുന്നതാകും.
ഇത് ഫലപ്രദമാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. അതിനായി ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു.