തിരുവനന്തപുരം: ഗവർണറുടെ ഉപവാസ സമരം ന്യായമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. സ്വന്തം സർക്കാരിനെതിരെ ഭരണത്തിന്‍റെ തലവനായ ഗവർണർ സത്യാഗ്രഹം ഇരിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടിട്ടില്ല. ഗവർണറുടെ ഉപവാസത്തിൽ രാഷ്ട്രീയം കാണുന്നില്ല.
also read:വ്യാപാരികളോട് മുഖ്യമന്ത്രി സംസാരിക്കുന്നത് തെരുവ് ഭാഷയിൽ: കെ.സുധാകരൻ
അത് അർഥവത്തായ സമരമാണ്. എന്നാൽ അതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ അതിന് സാഹചര്യമൊരുക്കിയതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സുധാകരൻ പറഞ്ഞു.
കേരളം വിടാനുള്ള കിറ്റെക്‌സിന്‍റെ തീരുമാനം വലിയ നാണക്കേടാണ്. ഒരു ബിസിനസുകാരൻ കേരളം വിട്ടുപോകുന്നത് ദു:ഖകരമാണെന്നും സുധാകരൻ പറഞ്ഞു.