തിരുവനന്തപുരം : കഴിഞ്ഞ ദിവസം തനിക്കെതിരെയുണ്ടായ എസ്‌എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചീഫ് സെക്രട്ടറി വി വേണുവിനോടും ഡിജിപി അനില്‍കാന്തിനോടുമാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡിസംബര്‍ 10, 11 ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദേശം നല്‍കി (SFI Black Flag Protest).
വിഷയത്തില്‍ എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നതും വിശദീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എഡിജിപിക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ വിശദീകരണം തേടിയത്. നിലവില്‍ ഡല്‍ഹിയിലാണ് ഗവര്‍ണര്‍ ഉള്ളത് (SFI Black Flag Protest Against Governor).
ഗവര്‍ണര്‍ക്ക് നേരെയുണ്ടായ എസ്‌എഫ്‌ഐ കസര്‍ത്ത് : ഇന്നലെയാണ് (ഡിസംബര്‍ 11) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനത്തിന് നേരെ എസ്‌എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ഡല്‍ഹിയിലേക്ക് പോകാനായി രാജ്‌ഭവനില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വഴിനീളെ വിവിധയിടങ്ങളില്‍ നിന്നും ഗവര്‍ണര്‍ക്ക് നേരെ എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി (Governor Arif Mohammed Khan).
പാളയം അണ്ടര്‍പാസിന് സമീപത്ത് വച്ചാണ് ആദ്യ എസ്‌എഫ്‌ഐ പ്രതിഷേധമുണ്ടായത്. എസ്‌എഫ്ഐ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതോടെ ഗവര്‍ണര്‍ വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി. സംഭവത്തില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ പൊലീസുകാരോട് രോഷത്തോടെ സംസാരിക്കുകയും വാഹനത്തില്‍ കയറി യാത്ര തുടരുകയും ചെയ്‌തു (SFI Protest Against Governor).
എന്നാല്‍ ഗവര്‍ണറുടെ വാഹനവ്യൂഹം പേട്ടയില്‍ എത്തിയപ്പോള്‍ വീണ്ടും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തി (Arif Mohammed Khan). പേട്ട പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു രണ്ടാമത്തെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. ഇതോടെ രോഷാകുലനായ ഗവര്‍ണര്‍ വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി. ഇതാണോ തനിക്ക് പൊലീസ് ഒരുക്കിയ സുരക്ഷയെന്ന് ക്ഷുഭിതനായി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെയായിരുന്നെങ്കില്‍ ഇത്തരത്തില്‍ പ്രതിഷേധം നടക്കുമോയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു (Governor Criticized CM).
മുഖ്യമന്ത്രിക്കെതിരെ ആരോപണം: തന്നെ കൈകാര്യം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. ഇക്കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ തെറ്റ് പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രിയുടെ ഉത്തരവ് അനുസരിക്കാന്‍ പൊലീസുകാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു (CM Pinarayi Vijayan).