തിരുവനന്തപുരം: കണ്ണൂര്‍ വി.സിയുടെ ശുപാര്‍ശ തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയാണ് മടക്കിയത്. 72 പഠന ബോര്‍ഡുകളാണ് കണ്ണൂര്‍ സര്‍വകലാശാല രൂപീകരിച്ചത്.
ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്കുള്ള പട്ടികയാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് അംഗീകാരത്തിനായി അയച്ചത്. ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കി നോമിനേഷന്‍ നടത്തിയ ശേഷം സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയ്‌ക്ക് അംഗീകാരം നല്‍കുന്നതാണ് രീതി.
ഇതിന് വിരുദ്ധമായി സര്‍വകലാശാല തന്നെ പട്ടികയുണ്ടാക്കി ഗവര്‍ണര്‍ക്ക് അയച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. നേരത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ നിയമനം സെനറ്റ് സിന്‍ഡിക്കേറ്റ് അംഗത്തിന്‍റെ പരാതിയില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. മാനദണ്ഡം അനുസരിച്ചാകണം നടപടികളെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
നോമിനേഷന്‍ നല്‍കാന്‍ വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വി.സിയോട് ഗവര്‍ണര്‍ വിശദീകരണവും തേടി.