ETV Bharat / state

Governor Arif Muhammed Khan Against CM : മുഖ്യമന്ത്രി തന്നെ നേരിട്ട് കാര്യങ്ങളറിയിക്കണം, അദ്ദേഹം രാജ്‌ഭവനിലേക്ക് വരുന്നില്ല : ഗവര്‍ണര്‍ - Governor Against CM

Governor Against CM: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തല്‍. ഗവര്‍ണറുടെ പ്രതികരണം മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ.

Governor Arif Muhammad Khan Against CM  മുഖ്യമന്ത്രി തന്നെ നേരിട്ട് കാര്യങ്ങളറിയിക്കണം  ദ്ദേഹം രാജ്‌ഭവനിലേക്ക് വരുന്നില്ല  ഗവര്‍ണര്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്  Governor Against CM  ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍
Governor Arif Muhammad Khan Against CM
author img

By ETV Bharat Kerala Team

Published : Oct 2, 2023, 6:04 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങൾ അറിയിക്കണമെന്നും അത് അദ്ദേഹത്തിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്തതിൽ ഗവർണർക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. (Governor Arif Muhammed Khan Against CM)

മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരുന്നില്ല. രാജ്ഭവനിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും വന്നിട്ട് കാര്യമില്ല. എല്ലാ മന്ത്രിമാരും ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കേണ്ടവരാണ്. എന്നാൽ അങ്ങനെ നടക്കാത്തത് നിർഭാഗ്യകരമാണ്. താൻ ഉന്നയിച്ച ഒരു ചോദ്യങ്ങൾക്കും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് (Karuvannur Bank Fraud Case) സംബന്ധിച്ച് പരാതി കിട്ടിയാല്‍ വിശദീകരണം തേടും. കരുവന്നൂർ വിഷയത്തിൽ ഇ ഡി അന്വേഷണം നടക്കുന്നുണ്ട്. നമ്മുടേത് നിയമവാഴ്‌ച ഉള്ള സമൂഹമാണ്. താൻ ഇടപെടേണ്ട കാര്യമില്ലെന്നും ഗവർണർ പറഞ്ഞു.

എട്ടോളം ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചുവച്ച ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചിരുന്നു. ബില്ലുകൾക്ക് അംഗീകാരം നൽകാതെ അനിശ്ചിതമായി പിടിച്ചുവയ്‌ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്‌മരിപ്പിക്കുന്നുവെന്നും നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാക്കാതിരിക്കാന്‍ കാലതാമസം ഉണ്ടാക്കുന്നത് പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. (CM Against Governor)

ഗവർണറുടെ ഒപ്പ് കാത്ത് എട്ട് ബില്ലുകളാണ് കിടക്കുന്നത്. മൂന്ന് ബില്ലുകൾ ഒരുവർഷവും പത്തുമാസവും കഴിഞ്ഞു. മറ്റ് മൂന്ന് ബില്ലുകൾ ഒരുവർഷത്തിൽ കൂടുതലുള്ളവയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു (CM Pinarayi Vijayan Press Meet). കൊളോണിയൽ വ്യവസ്ഥയിൽ ഗവർണർമാർക്ക് വിപുലമായ വിവേചന അധികാരം ഉണ്ടായിരുന്നു. എന്നാൽ ആ സ്ഥിതി ഇന്ന് മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ബില്ലുകൾ ദീർഘകാലമായി പിടിച്ചുവയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ്. എട്ട് ബില്ലുകളാണ് ഒപ്പ് കാത്ത് കിടക്കുന്നത്. മൂന്ന് ബില്ലുകൾ ഒരുവർഷവും പത്തുമാസവും പഴക്കമുള്ളതാണ്. സർവകലാശാല നിയമന ഭേദഗതി സംബന്ധിച്ച ബില്‍ 2021 നവംബർ 12ന് രാജ്ഭവനിലേക്ക് അയച്ചതാണ്.

also read: CM Pinarayi Vijayan Against Governor : 'ഒപ്പിടാത്ത ഗവർണറുടെ നടപടി കൊളോണിയൽ വ്യവസ്ഥയെ അനുസ്‌മരിപ്പിക്കുന്നത്' ; സുപ്രീംകോടതിയിലേക്കെന്ന് മുഖ്യമന്ത്രി

ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള മൂന്ന് ബില്ലുകൾ വേറെയുമുണ്ട്. ലോകായുക്‌ത നിയമ ഭേദഗതി ഒരു വർഷവും 20 ദിവസവും ആയി കെട്ടിക്കിടക്കുന്നു. ഒരു തർക്കവും ഇല്ലാത്ത പൊതുജനാരോഗ്യ ബില്ലിൽ പോലും ഗവർണർ ഒപ്പുവച്ചിട്ടില്ല. നിയമസഭ വിശദമായി പരിശോധിച്ചും ചർച്ചചെയ്‌തുമാണ് ബില്ലുകൾ പാസാക്കിയത്. ഭരണഘടന അനുസരിച്ച് നിയമസഭ പാസാക്കി ഗവർണർക്ക് മുന്നിൽ സമർപ്പിച്ചാൽ സാധാരണ ഗതിയിൽ വേഗത്തിൽ ഒപ്പിടുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.