ETV Bharat / state

ഉത്തരവാദി ആരെന്ന് കണ്ടെത്തണം, ആത്മഹത്യ ചെയ്‌ത കർഷകന്‍റെ വീട് സന്ദർശിച്ച് ഗവർണർ

Governor Aarif Muhammad Khan on farmer's suicide in alapuzha | ആലപ്പുഴയിലെ തകഴിയിൽ ആത്മഹത്യ ചെയ്‌ത കർഷകൻ പ്രസാദിന്‍റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

Governor Aarif Muhammad Khan  Governor about farmers suicide in alapuzha  ആത്മഹത്യചെയ്‌തകർഷകന്‍റെ വീട്‌ സന്ദർശിച്ച് ഗവർണർ  കർഷകൻ പ്രസാദിന്‍റെ വീട് സന്ദർശിച്ച് ഗവർണർ  സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ  കർഷകന്‍റെ വീട് സന്ദർശിച്ച് ഗവർണർ  Aarif Muhammad Khan about In the farmers suicide  GOVERNOR VISITED THE HOUSE OF FARMER PRASAD  GOVERNOR VISITED THE HOUSE OF FARMER PRASAD  GOVERNOR VISITED THE HOUSE OF FARMER
GOVERNOR VISITED THE HOUSE OF FARMER PRASAD
author img

By ETV Bharat Kerala Team

Published : Nov 11, 2023, 4:35 PM IST

തിരുവനന്തപുരം : കർഷകർക്കായുള്ള കേന്ദ്ര ഫണ്ട്‌ ചിലവഴിച്ചിട്ടുണ്ടെന്നും കർഷകന്‍റെ ആത്മഹത്യയിൽ ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ആലപ്പുഴയിലെ തകഴിയിൽ ആത്മഹത്യ ചെയ്‌ത കർഷകൻ പ്രസാദിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ.

എല്ലാ ജീവനും വിലപ്പെട്ടതാണ്. സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്ക് മുൻപിൽ ഈ വിഷയം ഉന്നയിക്കും. കേന്ദ്ര സർക്കാർ കർഷകർക്ക് നൽകാനുള്ള തുക ചിലവഴിച്ച് കഴിഞ്ഞുവെന്നും ഗവർണർ പറഞ്ഞു. ഈ പ്രശ്‌നത്തിന്‍റെ യഥാർഥ വിഷയം എന്താണെന്ന് പരിശോധിക്കണം. കർഷകർ വലിയ ബുദ്ധിമുട്ട് നേരിടുന്നു. കാര്യങ്ങളിൽ വ്യക്തത വന്നതിന് ശേഷം കഴിയുന്ന നടപടികളിലേക്ക് കടക്കുമെന്നും ഗവർണർ പറഞ്ഞു.

കർഷകന്‍റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് ഗവർണർ രംഗത്തെത്തിയത്. നാടിന് വേണ്ടി എല്ലാവർക്കുമുള്ള ആനുകൂല്യങ്ങൾ സർക്കാർ നിർത്തിവയ്ക്കു‌ന്നു. മാസങ്ങളായി സാമൂഹ്യ സുരക്ഷ പെൻഷനുകൾ നൽകുന്നില്ല, പല ജീവനക്കാരുടെയും ശമ്പളം മുടങ്ങിക്കിടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി.

ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യ: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

പ്രതിസന്ധി കാരണം ജീവിതം അവസാനിപ്പിക്കാൻ ഒരു കർഷകൻ തീരുമാനിച്ചു. മറ്റ് വഴികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ആത്മഹത്യക്ക് എന്ത് കൊണ്ട് കർഷകൻ തീരുമാനിച്ചുവെന്ന് പരിശോധിക്കണം. കർഷകർക്ക് ആശ്വാസം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണം.

ഇത് വികാരപരമായ സാഹചര്യമായതിനാൽ കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. അടിയന്തരമായി പ്രതികരിക്കാൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോൾ. വിഷയം പഠിച്ചശേഷം കൂടുതല്‍ വ്യക്തമായി പ്രതികരിക്കാമെന്നും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ വ്യക്തമാക്കി.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.