തിരുവനന്തപുരം: ഇഷ്ടമുള്ളത് മാത്രം കേൾക്കുകയും മറ്റ് അഭിപ്രായങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ഉമ്മൻചാണ്ടി. കൊവിഡ് കാലത്ത് പ്രതിഷേധിക്കുന്നതിനുള്ള പരിമിതികൾ മുതലാക്കി എതിർ സ്വരങ്ങളെ സർക്കാർ അടിച്ചമർത്തുകയാണ്. ഏകപക്ഷീയമായ ഭരണവുമായി സർക്കാർ മുന്നോട്ട് പോകരുത്.
ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കുന്നവരുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണം. അതാണ് ജനാധിപത്യം എന്നും ഉമ്മൻചാണ്ടി പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. കൊവിഡ് കാലത്തെ മികച്ച സേവനം നടത്തിയ റേഷൻ ഡീലേഴ്സിനെ സർക്കാർ അവഗണിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കൂടുതല്‍ വായനക്ക്: ഓഡിറ്റില്‍ നിന്നും ഒഴിവാക്കണം; പത്മനാഭസ്വാമി ട്രസ്റ്റിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി
ഇതിൽ രണ്ടു മാസത്തെ കമ്മീഷൻ മാത്രമാണ് റേഷൻ ഡീലേഴ്സിന് നൽകിയത്. 11 മാസത്തെ കമ്മീഷൻ സേവനമായി കണക്കാക്കണം എന്നാണ് സർക്കാർ പറയുന്നത്. റേഷൻ ഡീലേഴ്സിന് കമ്മീഷൻ നൽകാനായി ജനങ്ങളിൽ നിന്ന് പണം ഈടാക്കുന്ന സർക്കാറാണ് കിറ്റ് വിതരണം സേവനമായി കാണണം എന്ന് പറയുന്നത്. ഇത് നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.