ETV Bharat / state

പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ച് സർക്കാർ

കണ്ണൂർ, കാസർകോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്കൂളുകളിൽ 20 ശതമാനവും മറ്റു ജില്ലകളിൽ 10 ശതമാനം സീറ്റുകളാണ് വർധിപ്പിച്ചത്.

Plus One seats  government  സർക്കാർ  പ്ലസ് വൺ  പ്ലസ് വൺ സീറ്റ്  തിരുവനന്തപുരം  പ്ലസ് വൺ
പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ച് സർക്കാർ
author img

By

Published : Aug 6, 2020, 6:03 PM IST

Updated : Aug 6, 2020, 7:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ച് സർക്കാർ ഉത്തരവായി. കണ്ണൂർ, കാസർകോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്കൂളുകളിൽ 20 ശതമാനവും മറ്റു ജില്ലകളിൽ 10 ശതമാനം സീറ്റുകളാണ് വർധിപ്പിച്ചത്. വർധിപ്പിച്ച സീറ്റുകളിൽ നിലവിലുള്ള വ്യവസ്ഥയ്ക്ക് വിധേയമായിരിക്കും പ്രവേശനം.

സീറ്റ് വർധന കൊണ്ട് സർക്കാരിന് ബാധ്യത ഉണ്ടാകരുത്. അൺ എയ്‌ഡഡ് ഹയർ സെക്കന്‍ഡറി സ്കൂളുകൾക്ക് സീറ്റ് വർധന ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. അതേസമയം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പ്ലസ് വൺ പ്രവേശനത്തിന് പത്ത് ശതമാനം സംവരണം അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല.

Last Updated : Aug 6, 2020, 7:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.