ETV Bharat / state

ആദിവാസി മേഖലയിലെ ആശുപത്രി വികസനം ; 11.78 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 11.78 കോടി രൂപ അനുവദിച്ചു

government allowed eleven crore  tribal hospital development  tribal hospital  palakkad kottathara hospital  community health centre  family health centre  latest health news  veena george  health minister  latest news in trivandrum  latest news today  health sector  tribal community development  ആദിവാസി മേഖലയിലെ ആശുപത്രി വികസനം  ട്രൈബല്‍ മേഖല  ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍  കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി  സാമൂഹികാരോഗ്യ കേന്ദ്രം  കുടുംബാരോഗ്യ കേന്ദ്രം  വീണ ജോര്‍ജ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ആദിവാസി മേഖലയിലെ ആശുപത്രി വികസനം; 11.78 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
author img

By

Published : Nov 8, 2022, 7:32 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പാലക്കാട് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മൂന്ന് കോടി, പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് 2.25 കോടി, തൃശൂര്‍ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് 1.50 കോടി, വയനാട് വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് 1.01 കോടി, വയനാട് പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന് 1.40 കോടി, കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിന് 62.60 ലക്ഷം, ആന്‍റി റാബിസ് ക്ലിനിക്കുകള്‍ക്ക് 1.99 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 16 സ്ലൈസ് സിടി സ്‌കാനിംഗ് മെഷീന്‍ വാങ്ങുന്നതിനായി തുകയനുവദിച്ചു. റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഐപി കെട്ടിട നിര്‍മാണത്തിനാണ് തുകയനുവദിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി മേഖലയോട് ചേര്‍ന്നുള്ള വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് തുക അനുവദിച്ചത് പുതിയ കെട്ടിട നിര്‍മാണത്തിനായാണ്.

ട്രൈബല്‍ മേഖലയോട് ചേര്‍ന്നുകിടക്കുന്ന വെറ്റിലപ്പാറയെ മാതൃക കുടുംബാരോഗ്യ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഡ്രഗ് സ്റ്റോര്‍ നവീകരിക്കും. വയനാട് പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒപി നവീകരിക്കുന്നതിനും തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഇമ്മ്യൂണൈസേഷന്‍ ബ്ലോക്കിനുമാണ് തുകയനുവദിച്ചത്.

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ യൂണിറ്റ് നവീകരിക്കുന്നതിനായി 65.47 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. 1.13 കോടി രൂപ ചെലവഴിച്ച് ആറ് കിടക്കകളുള്ള പീഡിയാട്രിക് ഐസിയുവിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. അട്ടപ്പാടി മേഖലയിലെ എല്ലാ സബ് സെന്‍ററുകളേയും ഹെല്‍ത്ത് ആന്‍റ് വെല്‍നസ് സെന്‍ററുകളാക്കി വരുന്നു.

ഡയാലിസിസ് യൂണിറ്റ്, കീമോ തെറാപ്പി സെന്‍റര്‍ എന്നിവ സജ്ജമാക്കുന്നതിന് 7.40 കോടി രൂപ അനുവദിച്ചു. ഇത് കൂടാതെയാണ് കൂടുതല്‍ തുകയനുവദിച്ചത്. ആദിവാസി മേഖലയിലെ ആശുപത്രി വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.