തിരുവനന്തപുരം : പാറ്റൂരിൽ യുവാക്കൾക്ക് നേരെ ഗുണ്ട ആക്രമണം. നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്‌സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കുമാണ് വെട്ടേറ്റത്.
ശനിയാഴ്‌ച രാത്രിയോടെയാണ് സംഭവം. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ആക്രമണത്തിന് പിന്നിൽ ഗുണ്ട നേതാവ് ഓംപ്രകാശും സംഘവുമാണെന്നാണ് ആക്രമണത്തിനിരയായവർ പൊലീസിന് നൽകിയ മൊഴി.
വെട്ടേറ്റ നാല് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് പേട്ട പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു. തലസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് ഗുണ്ട ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.