തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ട ആക്രമണങ്ങൾ തുടർക്കഥയാകുന്നു. കഴക്കൂട്ടം മേനംകുളത്ത് ബോംബേറിൽ യുവാവിന്‍റെ വലത്തേക്കാൽ തകർന്നു. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
രാത്രി ഏഴരയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ക്ലീറ്റസ് സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കവെ തുമ്പ സ്വദേശിയായ ലിയോൺ ജോൺസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം.
ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ ക്ലീറ്റസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.