ETV Bharat / state

കരിപ്പൂർ സ്വർണക്കടത്ത് കേസ്; മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിക്കെതിരെ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കി മൊഴി നൽകിയതിനെ തുടർന്നാണ് കസ്റ്റംസ് ഷാഫിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കരിപ്പൂർ സ്വർണക്കടത്ത് കേസ്  മുഹമ്മദ് ഷാഫി ഹാജരായില്ല  മുഹമ്മദ് ഷാഫി കസ്റ്റംസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ല  മുഹമ്മദ് ഷാഫി കസ്റ്റംസിന് മുമ്പാകെ ഹാജരായില്ല  കരിപ്പൂർ സ്വർണക്കടത്ത് കേസ്  ടിപി കേസിലെ പ്രതി മുഹമ്മദ്‌ ഷാഫി  gold smuggling case  gold smuggling case news  mohammed shafi doesnt appeared before customs  TP Case convict mohammed shafi  TP Case convict muhammad shafi news
കരിപ്പൂർ സ്വർണക്കടത്ത് കേസ്; മുഹമ്മദ് ഷാഫി കസ്റ്റംസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ല
author img

By

Published : Jul 7, 2021, 2:17 PM IST

എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ല. ആരോഗ്യകരമായ കാരണങ്ങളാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് അഭിഭാഷകൻ മുഖേനെ മുഹമ്മദ് ഷാഫി കസ്റ്റംസിനെ അറിയിച്ചു. അതേ സമയം നാളെ ഹാജരാകാമെന്നും ഷാഫി അറിയിച്ചിട്ടുണ്ട്.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ടി.പി.വധക്കേസിൽ പരോളിൽ കഴിയുന്ന ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഷാഫിയെ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് എ.സി.ജെ.എം കോടതിയെയും ചൊവ്വാഴ്‌ച അറിയിച്ചിരുന്നു.

ഷാഫിക്കെതിരെ അർജുൻ ആയങ്കിയുടെ മൊഴി

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയുടെ മൊഴിയെ തുടർന്നാണ് ഷാഫി കസ്റ്റംസിന്‍റെ അന്വേഷണ പരിധിയിൽ വന്നത്. അർജുനെ ഷാഫിയുടെ വീട്ടിലെത്തിച്ച് കസ്റ്റംസ് തെളിവെടുപ്പ് നടത്തിയിരുന്നു. അർജുൻ ആയങ്കിയുടെ കരിപ്പൂർ സ്വർണക്കടത്ത് സംഘത്തിന്‍റെ രക്ഷാധികാരികളായിരുന്നു ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയും ഷാഫിയുമെന്ന് എ.സി.ജെ.എം കോടതിയിൽ കസ്റ്റംസ് നൽകിയ അർജുന്‍റെ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഷാഫിയുടെ വീട്ടിൽ നിന്നും ഇലക്ട്രോണിക്ക് തെളിവുകൾ പിടിച്ചെടുത്തിരുന്നു.

ഷാഫിയെയും അർജുൻ ആയങ്കിയെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസിന്‍റെ ആവശ്യം. ഷാഫിയെ ചോദ്യം ചെയ്യുന്നതോടെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.

Read more: ആയങ്കിയുമായി കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീടുകളില്‍ കസ്റ്റംസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.