തിരുവനന്തപുരം: ഗാന്ധിജിയുടെ 150-ാം ജന്‍മവാര്‍ഷികത്തിന്‍റെ ഭാഗമായി കെ.പി.സി.സി പദയാത്ര സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി പദയാത്രക്ക് നേതൃത്വം നല്‍കി. പി.എം.ജിയില്‍ നിന്നാരംഭിച്ച പദയാത്ര കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. ഗാന്ധിജിയുടെ 150-ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന ബിജെപിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗോഡ്‌സെയുടെ പേരിലുള്ള ക്ഷേത്ര നിര്‍മ്മാണത്തെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ട് നിരോധിക്കണമെന്ന് എ.കെ ആന്‍റണി ആവശ്യപ്പെട്ടു.
എ.ഐ.സി.സി ആഹ്വാനപ്രകാരമാണ് കേരളത്തില്‍ കോണ്‍ഗ്രസ് മൂന്ന് മേഖലാ പദയാത്രകള്‍ സംഘടിപ്പിച്ചത്. ഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയശേഷം എ.കെ.ആന്റണി ഗാന്ധി അനുസ്മരണ സന്ദേശം നല്‍കി.