ETV Bharat / state

G Sudhakaran on PA Mohammed Riyas പരോക്ഷമാണ് പക്ഷേ വിമർശനമാണ്, കഴിഞ്ഞ സർക്കാർ ചെയ്‌തതൊന്നും മറക്കരുതെന്ന് റിയാസിനോട് ജി സുധാകരൻ - മന്ത്രി പി എ മുഹമ്മദ് റിയാസ്

G Sudhakaran allegations on PA Mohammed Riyas ആലപ്പുഴയിലെ കൊമ്മാടി, ശവക്കോട്ട പാലങ്ങളുടെ ഉദ്‌ഘാടനം നടക്കാനിരിക്കെയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍ (G Sudhakaran) രംഗത്തെത്തിയത്.

G Sudhakaran on PA Mohammed Riyas  PA Mohammed Riyas PWD minister  G Sudhakaran  G Sudhakaran criticized minister PA Mohammed Riyas  G Sudhakaran allegations on PA Mohammed Riyas  G Sudhakaran  G Sudhakaran Facebook post  മന്ത്രി റിയാസിനെതിരെ ജി സുധാകരന്‍  ജി സുധാകരന്‍  മന്ത്രി പി എ മുഹമ്മദ് റിയാസ്  പി എ മുഹമ്മദ് റിയാസ്
G Sudhakaran on PA Mohammed Riyas
author img

By

Published : Aug 21, 2023, 10:57 AM IST

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ (PA Mohammed Riyas) പരോക്ഷ വിമർശനവുമായി മുൻ മന്ത്രി ജി സുധാകരൻ. ഏത് വികസന കാര്യത്തിലും ഒന്നാമത്തെ പരിഗണന അടിസ്ഥാന വികസനത്തിനാണെന്നും ഇത് മനസിലാക്കി വേണം വികസനത്തിന്‍റെ പ്രചരണം നടത്താനെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി (G Sudhakaran Facebook post). ആലപ്പുഴയിലെ കൊമ്മാടി, ശവക്കോട്ട പാലങ്ങളുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് വിമർശനവുമായി മുൻ പൊതുമരാമത്ത് മന്ത്രി രംഗത്തെത്തിയത്.

നിരന്തരം വരുന്ന വാർത്തകളിൽ കഴിഞ്ഞ സർക്കാർ ഇതെല്ലാം നൽകിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ലെന്നും ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും മാറിമാറിവരുന്ന ഓരോ സർക്കാരും ചെയ്യുന്നത് ഓർമിക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ് ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങൾ പുനർനിർമിച്ചത്. ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് ഈ രണ്ട് പാലങ്ങൾക്കും പണി ആരംഭിച്ചത് കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ്.

ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന താൻ ഈ പാലങ്ങൾ നിർമിക്കാൻ തുടങ്ങിയത്. കഴിഞ്ഞ സർക്കാരിൽ ഇതിന്‍റെ പണി പൂർത്തിയായിരുന്നില്ല, ഈ സർക്കാർ വന്ന് 2021ൽ തന്നെ പാലം പൂർത്തിയാക്കേണ്ടതാണ്. എന്നാൽ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള ചില കാരണങ്ങളാൽ നിർമാണം നീണ്ടു പോയി.

ഇപ്പോൾ പൂർത്തിയായത് ഏറെ ആശ്വാസകരമാണ്. താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ 500 പാലങ്ങളുടെ നിർമാണം നടത്തി. അതേകുറിച്ച് എവിടെയും പറയുന്നില്ല. ഈ മാസം 24നാണ് ആലപ്പുഴയിലെ കൊമ്മാടി, ശവക്കോട്ട പാലങ്ങളുടെ ഉദ്ഘാടനം നടക്കാനിരിക്കുന്നത്. ഇതിനിടെയാണ് ജി സുധാകരന്‍റെ വിമർശനം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങൾ പുനർ നിർമ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങൾക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാൻ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് ഈ പാലങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്.

2016-വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്‌കരമായിരുന്നു. ആദ്യം കുഴികൾ നികത്തി ടൈലിട്ട് പാലങ്ങൾ യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് പാലം പൊളിച്ചു പണി ആരംഭിച്ചത്. കഴിഞ്ഞ സർക്കാരിൽ ഇതിന്‍റെ പണി പൂർത്തിയായിരുന്നില്ല. ഈ സർക്കാർ വന്ന് 2021 ൽ തന്നെ പാലം പൂർത്തിയാക്കേണ്ടത് ആയിരുന്നു, എന്നാൽ സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാൽ നിർമ്മാണം നീണ്ടു പോയി.

ഇപ്പോൾ പൂർത്തിയായത് ഏറെ ആശ്വാസകരമാണ്. ഈ രണ്ടു പാലങ്ങൾ അടക്കം 8 പാലങ്ങൾ ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ ഗവൺമെന്‍റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ ചെയ്‌ത് പണം അനുവദിച്ചത്. ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്റു ട്രോഫി, പള്ളാത്തുരുത്തി - കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാൽപ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയിൽ മൊത്തം 70ൽപ്പരം പാലങ്ങളുമാണ് ഡിസൈൻ ചെയ്‌തത്. ഇതുപോലെ കേരളത്തിൽ മൊത്തം 500 പാലങ്ങളാണ് നിർമ്മിക്കുന്നത്.

ഈ ചരിത്ര വസ്‌തുതകൾ ഓർക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകൾ പോലും കഴിഞ്ഞ ഗവൺമെന്‍റ് ആലപ്പുഴയിൽ കൊണ്ടുവന്നു. ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസിലാക്കി വേണം വികസനത്തിന്‍റെ പ്രചരണം നടത്താൻ. ഇന്നത്തെ ജനപ്രതിനിധികൾക്ക് ഇത് എത്രമാത്രം സഹായമാണ്.

എന്നാൽ നിരന്തരം വരുന്ന വാർത്തകളിൽ കഴിഞ്ഞ ഗവൺമെന്‍റ് ഇതെല്ലാം നൽകിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവൺമെന്‍റും ചെയ്യുന്നത് ഓർമിക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.