തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഫ്ളാറ്റിന്‍റെ ഒമ്പതാം നിലയിലെ ബാൽക്കെണിയിൽ നിന്ന് വീണ് മരണപ്പെട്ട പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങിന്‍റെ മകള്‍ ഭവ്യ സിങ്ങിന്‍റെ സംസ്‌കാരം ഇന്ന്(17/09/2021) നടക്കും.
കവടിയാര്‍ ജവഹര്‍ നഗര്‍ ഫ്ളാറ്റില്‍ വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ബാല്‍ക്കണിക്ക് നെഞ്ചിനൊപ്പം ഉയരമുള്ളതിനാല്‍ കാല്‍വഴുതി വീഴാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആനന്ദ് സിങ്ങും ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ഉച്ചഭക്ഷണത്തിനായി ആനന്ദ് സിങ് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് മകള്‍ താഴെയ്ക്ക് വീണത്. അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മരിച്ച ഭവ്യ സിങ്.
Also Read: പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്ന് വീണ് മരിച്ചു