ETV Bharat / state

'ബിരുദ പഠനം ഇനി നാല് വർഷം'; മൂന്ന് വർഷ കോഴ്‌സുകൾ ഈ വർഷം കൂടി മാത്രം - four year degree courses from next year

മൂന്നാം വർഷം പൂർത്തിയാകുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകുമെന്നും നാലാം വർഷം ഓണററി ബിരുദം എന്ന രീതിയിലാണ് ബിരുദ കോഴ്‌സ് നടപ്പിലാക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്‌തമാക്കി.

ആർ ബിന്ദു  ബിരുധ കോഴ്‌സ്  ബിരുധ കോഴ്‌സ് നാല് വർഷം  R Bindu  ബിരുദ പഠനം ഇനി നാല് വർഷം  four year degree courses from next year  നാല് വർഷ ബിരുദ പഠനം അടുത്ത വർഷം മുതൽ
ബിരുദ പഠനം ഇനി നാല് വർഷം
author img

By

Published : Jun 6, 2023, 3:46 PM IST

Updated : Jun 6, 2023, 4:13 PM IST

'ബിരുദ പഠനം ഇനി നാല് വർഷം

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്‌സ് ഈ വർഷം കൂടി മാത്രമെന്നും അടുത്ത വർഷം മുതൽ ബിരുധ കോഴ്‌സുകൾ നാല് വർഷം ആയിരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മൂന്നാം വർഷം എക്‌സിറ്റ് സംവിധാനവും ഒരുക്കുമെന്നും നാലാം വർഷം ഓണററി ബിരുദം എന്ന രീതിയിൽ ആകും നടപ്പിലാക്കുക എന്നും മന്ത്രി വ്യക്‌തമാക്കി. നാലാം വർഷം ഇന്‍റേൺഷിപ് /പ്രൊജക്റ്റ്‌ റിസർച്ച് ഓറിയന്‍റഡ് ആകുമെന്നും ഇത് ഓപ്ഷണൽ ആണെന്നും മന്ത്രി പറഞ്ഞു.

ഈ വർഷം സർവകലാശാലകളുടെ താത്‌പര്യം അനുസരിച്ച് നാല് വർഷ കോഴ്‌സ് നടപ്പിലാക്കാം. കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. കരിക്കുലം സർവകലാശാലകളുടെ പ്രത്യേകതകൾക്കനുസരിച്ച് മാറ്റം വരുത്താം. ഈ വർഷം കോഴ്‌സ് നടത്തുന്ന സർവകലാശാലകളുടെ പട്ടിക ഉടൻ തയ്യാറാക്കും. ഹോട്ടൽ മാനേജ്മെന്‍റിലും കോഴ്‌സ് നാല് വർഷം ആക്കുന്നതിൽ കേരള സർവകലാശാല താത്‌പര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മാർക്കിനെ ബാധിക്കില്ല : ബിരുദ കോഴ്‌സ് നാല് വർഷം ആക്കിമാറ്റുന്നത് വിദ്യാർഥികളുടെ മാർക്കുകളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. ആദ്യ വർഷം ഫൗണ്ടേഷൻ കോഴ്‌സുകൾ ആയിരിക്കും പഠിപ്പിക്കുക. ഫൗണ്ടേഷൻ കോഴ്‌സിന്‍റെ ഭാഗമായി സാമൂഹികം, ലൈംഗിക വിദ്യാഭ്യാസം, ഭരണഘടന എന്നിങ്ങനെ സാമൂഹിക വിഷയങ്ങളായിരിക്കും പഠിപ്പിക്കുക.

എന്നാൽ എൻഇപി പ്രകാരമുള്ള ഒന്നാം വർഷ ഡ്രോപ്പ് ഔട്ടിന് കേരളത്തിൽ സാധിക്കില്ല. ഇത് വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പഠന കാലയളവിൽ ഇയർ ബ്രേക്ക് എടുത്താൽ തിരികെ വരാൻ സൗകര്യം ഉണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

മികച്ച നേട്ടവുമായി കേരളത്തിലെ സർവകലാശാലകൾ : അതേസമയം എൻഐആർഎഫ് റാങ്കിങ്ങിൽ കേരളം മികച്ച നേട്ടമാണ് കൈവരിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. മികച്ച കോളജുകളിലെ ആദ്യ നൂറ് റാങ്കിൽ 14 കോളജുകൾ കേരളത്തിൽ നിന്ന് ഉൾപ്പെട്ടു. കേരള സർവകലാശാലയുടെ പ്രകടനം മികച്ചതാണ്. ആദ്യ നൂറിൽ കേരളത്തിലെ നാല് സർവകലാശാലകൾ ഉൾപ്പെട്ടു.

സർക്കാർ ആസൂത്രണത്തിന്‍റെ ഗുണഫലം കൂടിയാണ് ഈ നേട്ടം. എം ജി സർവകലാശാല 31-ാം റാങ്ക്, കുസാറ്റ് 37-ാം റാങ്ക്, കാലിക്കറ്റ്‌ 70-ാം റാങ്ക്, കാസർകോട് കേന്ദ്ര സർവകലാശാല 108-ാം റാങ്ക്, കേരള കാർഷിക സർവകലാശാല 127-ാം റാങ്ക്, കണ്ണൂർ സർവകലാശാല 167-ാം റാങ്ക് എന്നിങ്ങനെയാണ് റാങ്കുകൾ.

വേണ്ടത്ര തസ്‌തിക ഇല്ലാത്തതാണ് കണ്ണൂർ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ പിന്നോട്ട് പോയതിന് കാരണമെന്നും പരിചയ സമ്പത്ത് ഇല്ലെങ്കിലും കണ്ണൂർ സർവകലാശാല നല്ല പ്രവർത്തനം കാഴ്‌ച വയ്‌ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ മികച്ച കോളജുകൾ ഉണ്ട് എന്നതിന് തെളിവാണ് ഈ നേട്ടം.

സർക്കാർ നൽകുന്ന ഫണ്ടും വികസന പദ്ധതികളും മികച്ച രീതിയിൽ സർവകലാശാല കൈകാര്യം ചെയ്യുന്നതിന്‍റെ കൂടി തെളിവാണ് പുതിയ നേട്ടം. മിഷൻ 2024 ൽ കേരളത്തിലെ എല്ലാ സർവകലാശാലകളും നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് നേടുമെന്നും ഇതിനായുള്ള പ്രവർത്തനം നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം സർവകലാശാലകളിൽ സ്ഥിരം വിസി ഇല്ലാതിരുന്നാലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും നിലവിലെ താത്കാലിക വിസിമാർ യോഗ്യത ഉള്ളവരാണെന്നും ആർ. ബിന്ദു പറഞ്ഞു. നിയമസഭ പാസാക്കിയ ബിൽ ഗവർണർ പിടിച്ചു വയ്‌ക്കുന്നുവെന്നും അതിന്‍റെ അപാകത പോലും പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Last Updated : Jun 6, 2023, 4:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.