ETV Bharat / state

നാല് ജില്ല കലക്‌ടര്‍മാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥർക്കും സ്ഥാനമാറ്റം ; പലർക്കും അധിക ചുമതല - ജില്ലാ കളക്‌ടര്‍

വയനാട്, കൊല്ലം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ കലക്‌ടര്‍മാർക്കും ഏതാനും ഐഎഎസ് ഉദ്യോഗസ്ഥർക്കുമാണ് സ്ഥാനമാറ്റം.

four collectors transfered  4 collectors transfered  collectors transfered  collectors transfer  നാല് ജില്ലാ കലക്‌ടര്‍മാര്‍ക്ക് സ്ഥാനമാറ്റം  ജില്ലാ കലക്‌ടര്‍മാര്‍ക്ക് സ്ഥാനമാറ്റം  4 ജില്ലാ കലക്‌ടര്‍മാര്‍ക്ക് സ്ഥാനമാറ്റം  ജില്ലാ കലക്‌ടര്‍  ജില്ലാ കളക്‌ടര്‍  collector
നാല് ജില്ലാ കലക്‌ടര്‍മാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥർക്കും സ്ഥാനമാറ്റം; പലർക്കും അധിക ചുമതല
author img

By

Published : Sep 2, 2021, 9:36 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ജില്ലകളിലെ കലക്‌ടര്‍മാർക്കും ഏതാനും ഐഎഎസ് ഉദ്യോഗസ്ഥർക്കും സ്ഥാനമാറ്റം നൽകി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. വയനാട് കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ളയെ വനിത ശിശു വികസന വകുപ്പ് ഡയറക്‌ടറായി നിയമിച്ചു. ലോട്ടറീസ് ഡയറക്‌ടര്‍, ജെന്‍റര്‍ പാര്‍ക്ക് സിഇഒ, പ്രവേശന പരീക്ഷ കമ്മിഷണർ എന്നീ അധിക ചുമതല കൂടി അദീലയ്ക്ക് നല്‍കി. എ. ഗീതയാണ് പുതിയ വയനാട് കലക്‌ടര്‍.

കൊല്ലം ജില്ല കലക്‌ടര്‍ അബ്‌ദുള്‍ നാസറിനെ മാഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്‌ടറായി മാറ്റിനിയമിച്ചു. അഫ്‌സാന പ്രവീണ്‍ ആണ് പുതിയ കൊല്ലം ജില്ല കലക്‌ടര്‍. മലപ്പുറം ജില്ല കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണനെ എംപ്ലോയ്‌മെന്‍റ് ആന്‍ഡ് ട്രെയിനിങ് ഡയറക്‌ടറായി മാറ്റിനിയമിച്ചു. കേരള അക്കാഡമി ഓഫ് സ്‌കില്‍ എക്‌സലന്‍സിന്‍റെ എംഡിയുടെ അധിക ചുമതല കൂടി അദ്ദേഹത്തിന് നല്‍കി. വി.ആര്‍. പ്രേംകുമാര്‍ ആണ് പുതിയ മലപ്പുറം ജില്ല കലക്‌ടര്‍.

ALSO READ: കൈക്കൂലി : ബിഡിഒയും എക്സ്റ്റൻഷൻ ഓഫിസറും അറസ്റ്റിൽ, കുടുങ്ങിയത് കരാറുകാരന്‍റെ വീട്ടില്‍വച്ച്

കണ്ണൂര്‍ ജില്ല കലക്‌ടര്‍ ടി.വി.സുഭാഷാണ് കാര്‍ഷിക വികസനം, കര്‍ഷക ക്ഷേമം എന്നീ വകുപ്പുകളുടെ ഡയറക്‌ടര്‍. എസ്. ചന്ദ്രശേഖര്‍ ആണ് പുതിയ കണ്ണൂര്‍ കലക്‌ടര്‍. പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്‌ടറായി ടി.വി. അനുപമയെ നിയമിച്ചു. മുഹമ്മദ് വൈ. സഫറുള്ളയ്ക്ക് ജിഎസ്‌ടി സ്‌പെഷ്യല്‍ കമ്മിഷണറുടെ ചുമതലയാണ്. എസ്. ശ്രീനിവാസിന് കൊച്ചിന്‍ സ്‌മാര്‍ട്ട് മിഷന്‍ സിഇഒയുടെയും സ്‌നേഹില്‍കുമാര്‍ സിങ്ങിന് കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്‌ടറുടെ പദവിയുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.