ETV Bharat / state

മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: നാലുപേർ അറസ്റ്റിൽ - Four arrested for stabbing youth

ചിറയിൻകീഴ് സ്വദേശികളായ ശ്രീക്കുട്ടൻ എന്നറിയപ്പെടുന്ന അഭിജിത്, ജിത്തു എന്നറിയപ്പെടുന്ന സിനോഷ്, സുധീഷ്, സ്നേഹൻ എന്നിവരാണ് അറസ്റ്റിലായത്

യുവാവിനെ വെട്ടിക്കൊലപ്പെടുത്തി  നാലുപേർ അറസ്റ്റിൽ  മുടപുരം  മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം  Four arrested for stabbing youth  Four arrested
മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: നാലുപേർ അറസ്റ്റിൽ
author img

By

Published : May 31, 2021, 9:37 AM IST

തിരുവനന്തപുരം: മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശികളായ ശ്രീക്കുട്ടൻ എന്നറിയപ്പെടുന്ന അഭിജിത്, ജിത്തു എന്നറിയപ്പെടുന്ന സിനോഷ്, സുധീഷ്, സ്നേഹൻ എന്നിവരാണ് അറസ്റ്റിലായത്. മുൻ വൈരാഗ്യം ആണ് കൊലപാതകത്തിൽ കലാശിച്ചത്.

READ MORE:തിരുവനന്തപുരത്ത് യുവാവ് വെ​ട്ടേ​റ്റു മരിച്ചു

മെയ്‌ 28 ന്‌ രാവിലെയാണ് സംഭവം. ചിറയിൻകീഴ് തെക്കേ അരയതുരുത്തി സ്വദേശി അജിത്തിനെ (25)യാണ് മുടപുരം ചേമ്പുംമൂല നെല്പാടങ്ങൾക്ക് നടുവിലുള്ള മുക്കോണി തോടിന്‍റെ നടവരമ്പിൽ , തലയിലും കാലിലും ദേഹത്തും വെട്ടേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. അജിത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

അറസ്റ്റിലായ പ്രതി അഭിജിത്തിനെ നിരവധി തവണ അജിത് ഉപദ്രവിച്ചെന്നും തുടർന്ന് അഭിജിത് സംഘം ചേർന്നെത്തി മർദിക്കുകയായിരുന്നെന്നും അത് കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്‌. കേസിൽ ഇനിയും നാലോളം പ്രതികൾ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.