ETV Bharat / state

ETV BHARAT EXCLUSIVE | കെ - റെയില്‍ പുറത്തുവിട്ട ഡി.പി.ആര്‍ വ്യാജം : റെയില്‍വേ മുന്‍ ചീഫ് എഞ്ചിനിയര്‍ അലോക് കുമാര്‍ വര്‍മ - റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ്മ

സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ വ്യാജമെന്ന് ആദ്യ സാധ്യതാപഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ അലോക് കുമാര്‍ വര്‍മ ഇടിവി ഭാരതിനോട്

former Railways Chief Engineer Alok Kumar Verma  lok Kumar Verma Against K-Rail DPR  കെ-റെയില്‍ പുറത്തുവിട്ട ഡി.പി.ആര്‍ വ്യാജം  റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ്മ  സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതി ഡിപിആര്‍
ETV BHARAT EXCLUSIVE | കെ-റെയില്‍ പുറത്തുവിട്ട ഡി.പി.ആര്‍ വ്യാജം; റെയില്‍വേ മുന്‍ ചീഫ് എഞ്ചിനിയര്‍ അലോക് കുമാര്‍ വര്‍മ്മ
author img

By

Published : Apr 20, 2022, 9:55 PM IST

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ വിവാദമായ, നിര്‍ദിഷ്ട സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കെ-റെയില്‍ (K Rail) പുറത്തുവിട്ട ഡി.പി.ആര്‍ വ്യാജമെന്ന് പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയ റെയില്‍വേ മുന്‍ ചീഫ് എഞ്ചിനിയര്‍ അലോക് കുമാര്‍ വര്‍മ. ബ്രോഡ് ഗേജിനെക്കാള്‍ 20 ശതമാനം വീതി കുറവുള്ള സ്റ്റാന്‍ഡേഡ് ഗേജ് ഇന്ത്യയ്ക്ക് പ്രായോഗികമല്ല.

കേരളം ഇക്കാര്യത്തില്‍ ടെസ്റ്റ് ഡോസാണ്. സ്റ്റാന്‍ഡേര്‍ഡ് ഗേജ് കൂടിയേ തീരൂവെന്നുണ്ടെങ്കില്‍ വേണ്ടെന്ന് പറയുന്നില്ല. അതിന് ശാസ്ത്രീയമായ രീതിയില്‍ പഠനം വേണം. സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആകട്ടെ വളരെയധികം ചിലവേറിയതാണ്. സില്‍വര്‍ ലൈനിന് നിരവധി ബദലുകളുണ്ടെന്നും ഇ.ടി.വി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ അലോക് വര്‍മ പറഞ്ഞു.

ETV BHARAT EXCLUSIVE | കെ-റെയില്‍ പുറത്തുവിട്ട ഡി.പി.ആര്‍ വ്യാജം; റെയില്‍വേ മുന്‍ ചീഫ് എഞ്ചിനിയര്‍ അലോക് കുമാര്‍ വര്‍മ്മ

സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് അനുയോജ്യമോ ?

മൂന്ന് ഘട്ടങ്ങളായാണ് ഒരു പുതിയ റെയില്‍വേ ലൈന്‍ ആസൂത്രണം ചെയ്യുന്നത്. ആദ്യത്തേത് പ്രാഥമിക സാധ്യതാ റിപ്പോര്‍ട്ട്, ഫൈനല്‍ സാധ്യതാ റിപ്പോര്‍ട്ട്, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്(ഡി.പി.ആര്‍) എന്നിവയാണവ. പ്രാഥമിക സാധ്യതാ റിപ്പോര്‍ട്ടിന്റെ ഭാഗമായി സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ഒരു പദ്ധതി തയ്യാറാക്കാനാണ് കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ സിസ്ട്ര എന്നോട് ആവശ്യപ്പെത്. ഇതനുസരിച്ച് മുന്നോട്ടുപോകുമ്പോഴാണ് സ്റ്റാന്‍ഡേഡ് ഗേജിന്‍റെ അപ്രായോഗിത ബോദ്ധ്യപ്പെട്ടത്.

അങ്ങനെ പദ്ധതി നടത്തിപ്പുകാരായ കെ-റെയില്‍ കോര്‍പ്പറേഷനോട് റെയില്‍വേ ബോര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഗേജ് അനുവദിച്ച കത്ത് ചോദിച്ചു. ആ കത്ത് റെയില്‍വേ എം.ഡി തന്നില്ലെന്ന് മാത്രമല്ല, റെയില്‍വേയുമായി ബന്ധപ്പെട്ടപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിന് അനുമതി നല്‍കിയിട്ടില്ലെന്നും മനസിലായി. താന്‍ അവിടെ നിന്നും വിട്ടപ്പോള്‍ സമ്മര്‍ദം മൂലമാണോ എന്നറിയില്ല സിസ്ട്ര എല്ലാം മാറ്റിമറിച്ചു. ജിയോടെക്‌നിക്കല്‍ സര്‍വേ, ജിയോളജിക്കല്‍ സര്‍വേ, ഹൈഡ്രോളജിക് സര്‍വേ എന്നിവയൊന്നും നടത്താതെ രണ്ടുമൂന്ന് വര്‍ഷം കൊണ്ട് നടത്തേണ്ട അന്തിമ സാധ്യതാ റിപ്പോര്‍ട്ട് വെറും 50 ദിവസം കൊണ്ട് നല്‍കി.

എന്നാല്‍ കെ-റെയില്‍ എം.ഡി പറയുന്നത് സിസ്ട്ര പ്രാഥമിക സാധ്യതാറിപ്പോര്‍ട്ട് നല്‍കിയില്ല എന്നാണ്. ഇത് പച്ചക്കള്ളമാണ് എന്നു മാത്രമല്ല, ഈ റിപ്പോര്‍ട്ടില്‍ എം.ഡി 6,7 പേജുള്ള അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് കൈമാറിയിട്ടില്ല. ഡി.പി.ആറില്‍ വേണ്ടത്ര പഠനങ്ങളൊന്നും നടത്തിയിട്ടില്ല.

അല്‍പ്പം ജിയോ ടെക്‌നിക്കല്‍ സര്‍വേ മാത്രമാണ് നടന്നത്. ഇതില്‍പ്പോലും 96 ശതമാനം അലൈന്‍മെന്‍റും ദുര്‍ബലമായ സ്ഥലങ്ങളിലൂടെയാണെന്ന് പറയുന്നു. ഇത് അവഗണിക്കാനാണ് കെ-റെയില്‍ ശ്രമിച്ചത്. ഇതില്‍ നിന്നെല്ലാം തെളിയുന്നത് ഡി.പി.ആര്‍ വ്യാജ റിപ്പോര്‍ട്ട് ആണ് എന്നാണ്.

പദ്ധതിക്ക് ബദല്‍ ഉണ്ടോ ?

പദ്ധതിക്ക് പല ബദലുകള്‍ നമുക്ക് മുന്നോട്ടുവയ്ക്കാന്‍ കഴിയും. അതിലൊന്ന് പല വിദേശ രാജ്യങ്ങളിലുംവിജയകരമായി നടപ്പാക്കിയ ടില്‍റ്റിംഗ് ട്രെയിനാണ്. നിലവിലെ പാളങ്ങളിലൂടെ തന്നെ ഇത് ഓടിക്കാം. ചെലവ് വളരെയേറെ കുറവാണ്. ഭൂമിയേറ്റെടുക്കല്‍ വേണ്ട. ആദ്യ ഘട്ടത്തില്‍ 30 ശതമാനം വേഗത വര്‍ധിപ്പിക്കാം. അങ്ങനെ പടിപടിയായി വേഗത മണിക്കൂറില്‍ 180 മുതല്‍ 200 വരെ ആക്കാന്‍ ഈ ട്രെയിനിന് സാധിക്കും. ആറോ അറരയോ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്തിച്ചേരാന്‍ ഇതിന് സാധിക്കും.

സര്‍ക്കാരിന് നല്‍കുന്ന ഉപദേശം എന്താണ് ?

പദ്ധതി നടപടികള്‍ ഉടന്‍ നിര്‍ത്തുക. കെ-റെയില്‍ നല്‍കിയ വ്യാജ ഡി.പി.ആര്‍ നിരസിക്കുക, കെ-റെയിലിനെതിരെ നടപടിയെടുക്കുകയും അവരുടെ പ്രൊഫഷണല്‍ അല്ലാത്തതും ആവശ്യമായ ശേഷിയില്ലാതെയും ഉള്ള തെറ്റായ നടപടികള്‍ നിര്‍ത്തുക. ശാസ്ത്രീയമായ രീതിയില്‍ ഏറ്റവും പുതിയ പദ്ധതി ആരംഭിക്കുക.

Also Read: Silverline Project: ഡിപിആർ അപൂർണം; കെ റെയിലിന് തല്‍കാലം അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.