തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ ചോദ്യം ചെയ്‌ത് പൊലീസ്. തിങ്കളാഴ്‌ച രാവിലെ 11.30-ന് ഫോര്‍ട്ട് അസിസ്‌റ്റന്‍റ് കമ്മീഷണര്‍ ഓഫീസില്‍ വച്ചാണ് ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം നല്‍കിയിട്ടുണ്ടെന്നും തന്‍റെ നിരപരാധിത്വം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടെന്നുമാണ് കരുതുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
താന്‍ മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയിട്ടില്ല. രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന കൂട്ടുകെട്ടാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
അതേസമയം പി.സി ജോര്‍ജിന് പനിയായതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ണമായിട്ടില്ല. അനാരോഗ്യം മൂലം ശബ്‌ദ പരിശോധന മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. ഒരുദിവസം കൂടി ഇതിനായി വരണമെന്ന് പൊലീസ് അറിയിച്ചു. രാവിലെ അഭിഭാഷകര്‍ക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി പിസി ജോര്‍ജ് എത്തിയത്.
also read:മത വിദ്വേഷ പ്രസംഗം : പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍