തിരുവനന്തപുരം: കാട്ടാനയ്ക്ക് പൈനാപ്പിളിൽ പടക്കം നിറച്ച് നൽകി കൊന്നു വെന്നത് വ്യാജ പ്രചരണമാണെന്നും ജനങ്ങൾ ഇത് വിശ്വസിക്കരുതെന്നും പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്റർ ഓഫ് ഫോറസ്റ്റ് സുരേന്ദ്രകുമാർ ഐ.എഫ്.എസ്. കേരളത്തെ അപകീർത്തിപ്പെടുത്താനാണ് ഇത്തരം പ്രചരണം. കാട്ടാനയ്ക്ക് ആരും നേരിട്ട് ഭക്ഷണം നൽകില്ല. കർഷകർ വച്ച കെണിയിൽ കാട്ടാന അബദ്ധത്തിൽ പെട്ടു പോയതാകാം. എന്നാൽ ഇത്തരത്തിൽ കെണികൾ വയ്ക്കുന്നതും നിയമവിരുദ്ധം തന്നെയാണ്. കേരളത്തിലെ ജനങ്ങൾ മൃഗങ്ങളെ ഏറെ ഇഷ്‌ടപ്പെടുന്നവരാണ്. ആന പരിപാലന നിയമം കൊണ്ടു വന്ന സംസ്ഥാനമാണ് കേരളം. മറ്റൊരു സംസ്ഥാനങ്ങളിലും ഇത്തരമൊരു നിയമമില്ല. വസ്‌തുതകൾ മറച്ച് വച്ച് തെറ്റായ പൈനാപ്പിൾ കഥ പ്രചരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും സുരേന്ദ്രകുമാർ ഐ.എഫ്.എസ് ഇടിവി ഭാരതിനോട് പറഞ്ഞു.
കാട്ടാനയ്ക്ക് പടക്കം നിറച്ച് ഭക്ഷണം നൽകിയെന്ന വാർത്ത വ്യാജ പ്രചരണമെന്ന് ഫോറസ്റ്റ് മേധാവി - malappuram
വസ്‌തുതകൾ മറച്ച് വച്ച് തെറ്റായ പൈനാപ്പിൾ കഥ പ്രചരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും സുരേന്ദ്രകുമാർ ഐ.എഫ്.എസ് ഇടിവി ഭാരതിനോട് പറഞ്ഞു