ETV Bharat / state

മുന്‍ഗണന റേഷന്‍കാര്‍ഡ് കൈവശം വച്ചിരിക്കുന്ന അനര്‍ഹരിൽ റേഷൻ കടയുടമകളും - റേഷൻ കാർഡുടമ

84 റേഷന്‍ കടയുടമകള്‍ ഇത്തരത്തില്‍ അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വച്ചിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവർ ഉടൻ തന്നെ കാർഡ് പിൻവലിക്കണമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

Strict action against ineligible holders of Priority Ration Card  Strict action against ineligible holders of Priority Ration Card news  Priority Ration Card Priority Ration Card news  Priority Ration Card latest news  ration card news  Ration Card latest news  ineligible holders  മുൻഗണനാ റേഷൻകാർഡ്  മുൻഗണനാ റേഷൻകാർഡ് വാർത്ത  മുൻഗണനാ റേഷൻകാർഡ് പുതിയ വാർത്ത  ഭക്ഷ്യമന്ത്രി  ഭക്ഷ്യമന്ത്രി വാർത്ത  ഭക്ഷ്യമന്ത്രി പുതിയ വാർത്ത  ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ വാർത്ത  റേഷൻകാർഡ്  റേഷൻകാർഡ് വാർത്ത  മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള റേഷന്‍കാര്‍ഡ്  മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള റേഷന്‍കാര്‍ഡ് വാർത്ത  റേഷൻ കാർഡുടമ  റേഷൻ കാർഡുടമ വാർത്ത
മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വച്ചിരിക്കുന്ന അനര്‍ഹരിൽ റേഷൻ കടയുടമകളും
author img

By

Published : Jul 16, 2021, 4:23 PM IST

Updated : Jul 16, 2021, 5:20 PM IST

തിരുവനന്തപുരം: മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള റേഷന്‍കാര്‍ഡ് കൈവശം വച്ചിരിക്കുന്ന അനര്‍ഹരിൽ റേഷൻ കടയുടമകളും ഉൾപ്പെട്ടതായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. 84 റേഷന്‍ കടയുടമകള്‍ ഇത്തരത്തില്‍ അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വച്ചിരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് ഗുരുതരമായ കൃത്യവിലോപമാണ്.

അനർഹർ ഒരു ലക്ഷത്തിലധികം പേർ

ഏതെങ്കിലും ലൈസന്‍സികള്‍ അനർഹമായി കാര്‍ഡ് കൈവശം വച്ചിട്ടുണ്ടെങ്കില്‍ അടിയന്തരമായി തിരികെയേല്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

മുന്‍ഗണന റേഷന്‍കാര്‍ഡ് കൈവശം വച്ചിരിക്കുന്ന അനര്‍ഹരിൽ റേഷൻ കടയുടമകളും

ഇതിന് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. മുന്‍ഗണന റേഷന്‍കാര്‍ഡ് തിരികെയേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ സമയപരിധി അവസാനിച്ചപ്പോള്‍ 1,10,858 പേര്‍ കാര്‍ഡുകള്‍ തിരികെയേല്‍പ്പിച്ചു. ഈ കാര്‍ഡുകള്‍ അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത ഇനത്തില്‍ സര്‍ക്കാരിന് ഇതുവരെ 5600 കോടി രൂപ ചെലവായതായി മന്ത്രി അറിയിച്ചു. ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റില്‍ 17 ഇനം സാധനങ്ങള്‍ ഉണ്ടായിരിക്കും. ഇതിനായി 500 കോടി രൂപ ചെലവാകുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ന്യൂനപക്ഷ സ്കോളർഷിപ്പ്; സര്‍ക്കാര്‍ തീരുമാനം ഉചിതമെന്ന് സി.പി.എം

Last Updated : Jul 16, 2021, 5:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.