ETV Bharat / state

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തു - ഐജി പി.വിജയന്‍

നന്മ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലായിരുന്നു വിതരണം

food kit distribution  nanma foundation  നന്മ ഫൗണ്ടേഷന്‍  മാധ്യമപ്രവർത്തക യൂണിയന്‍  ഡിജിപി ലോക്‌നാഥ് ബെഹ്റ  എഡിജിപി മനോജ് എബ്രഹാം  കിറ്റുവിതരണം  ഐജി പി.വിജയന്‍  സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തു
author img

By

Published : May 1, 2020, 4:12 PM IST

തിരുവനന്തപുരം: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാധ്യമങ്ങൾ പൊലീസുമായി സഹകരിച്ചതിന്‍റെ സന്തോഷം പങ്കുവച്ച് നന്മ ഫൗണ്ടേഷൻ മാധ്യമപ്രവർത്തകർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തു. ഐജി പി.വിജയന്‍റെ നേതൃത്വത്തിലുള്ള നന്മ ഫൗണ്ടേഷന്‍ മാധ്യമപ്രവർത്തക യൂണിയനുമായി സഹകരിച്ചാണ് എഴുനൂറോളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തത്. പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉൾപ്പെടെയുള്ള കിറ്റാണ് മാധ്യമപ്രവർത്തകർക്കായി ഒരുക്കിയത്. ഡിജിപി ലോക്‌നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും ചേർന്ന് കിറ്റുവിതരണം ഉദ്ഘാടനം ചെയ്‌തു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തു

നന്മ ഫൗണ്ടേഷന്‍റെ ഒരു വയറൂട്ടാം പദ്ധതിയോടൊപ്പമാണ് കിറ്റുവിതരണവും സംഘടിപ്പിച്ചത്. ഇതുവരെ കേരളത്തിലാകെ അഞ്ച് ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്യാന്‍ കഴിഞ്ഞതായി ഐജി പി.വിജയൻ പറഞ്ഞു. കേരള പൊലീസിന്‍റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന നന്മ ഫൗണ്ടേഷനൊപ്പം സ്റ്റുഡന്‍റ് പൊലീസ് കേഡറ്റും സന്നദ്ധ സംഘടനകളും പങ്കാളികളാകുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.