ETV Bharat / state

സംസ്ഥാനത്ത് നാളെ മുതല്‍ പ്രളയ സെസ് പ്രാബല്യത്തില്‍ - flood cess

വിലകയറ്റം മൂലം നട്ടം തിരിയുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രളയസെസെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്ത് നാളെ മുതല്‍ പ്രളയ സെസ് പ്രാബല്യത്തില്‍ വരും
author img

By

Published : Jul 31, 2019, 5:47 PM IST

Updated : Jul 31, 2019, 6:03 PM IST

തിരുവനന്തപുരം: 928 ഉല്‍പന്നങ്ങള്‍ക്ക് നാളെ മുതല്‍ ഒരു ശതമനം സെസ് ഏര്‍പ്പെടുത്തും. 12ശതമാനം, 18 ശതമാനം , 28ശതമാനം തുടങ്ങിയ നിരക്കുകളില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ഉല്‍പന്നങ്ങള്‍ക്കാണ് പ്രളയസെസ് ഏര്‍പ്പെടുത്തുന്നത്. രണ്ടു വര്‍ഷത്തേക്കാണ് സെസ് ഏര്‍പ്പെടുത്തുക. നിത്യോപയോഗ സാധനങ്ങള്‍ സെസിന്‍റെ പരിധിയില്‍ ഉള്‍പ്പെടില്ല. പൂജ്യം മുതല്‍ അഞ്ച് ശതമാനം വരെ നികുതിയുള്ള ഉല്‍പന്നങ്ങളെയാണ് സെസില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനം സെസ് ഏര്‍പ്പെടുത്തും. മരുന്ന്, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവക്കെല്ലാം സെസ് ഏര്‍പ്പെടുത്തുന്നതോടെ വിലവര്‍ദ്ധിക്കും. മരുന്നുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് സാധാരണക്കാരെ ബാധിക്കും. വിലക്കയറ്റത്തിനൊപ്പം സെസ് ഏര്‍പ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്ത് നാളെ മുതല്‍ പ്രളയ സെസ് പ്രാബല്യത്തില്‍
കാര്‍, ബൈക്ക്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ടിവി എന്നിവക്കും വിലകൂടും. പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയെ സെസ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിനായി 600 കോടി രൂപ സമാഹരിക്കുകയാണ് പ്രളയസെസ് ഏര്‍പ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Intro:സംസ്ഥാനത്ത് നാളെ മുതല്‍ പ്രളയ സെസ് പ്രാബല്യത്തില്‍ വരും. 928 ഉത്പന്നങ്ങള്‍ക്കാണ് ഒരു ശതമനം സെസ് ഏര്‍പ്പെടുത്തുക. മരുന്ന്,കെട്ടിട നിര്‍മ്മാണ സമാഗ്രികള്‍ എന്നിവയ്‌ക്കെല്ലാം സെസ് ഏര്‍പ്പെടുത്തുന്നതോടെ വിലവര്‍ദ്ധിക്കും. വിലകയറ്റം മൂലം നട്ടം തിരിയുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രളയസെസെന്ന് പ്രതിപക്ഷം ആരോപിച്ചു.
Body:12ശതമാനം, 18 ശതമാനം , 28ശതമാനം തുടങ്ങിയ നിരക്കുകളില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ഉത്പന്നങ്ങള്‍ക്കാണ് ഒരു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് പ്രളലയ സെസ് ഏര്‍പ്പെടുത്തുക. 928 ഉത്പന്നങ്ങളാണ് സെസ് പരിധിയില്‍ വരിക. നിത്യോപടോഗ സാധനങ്ങള്‍ സെസിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല. പൂജ്യം മുതല്‍ അഞ്ച് ശതമാനം വരെ നികുതിയുള്ള ഉത്പന്നങ്ങളെയാണ് സെസില്‍ നിന്ന് ഒഴ്വാക്കിയിരിക്കുന്നത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാല്‍ ശതമാനം സെസാണ് ഇവയ്ക്കുണ്ടാകുക. മരുന്നുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് സാധാരണക്കാരെ ബാധിക്കും. ഇത് കൂടാതെ സിമന്റ് ,പെയിന്റ് എന്നിയുള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്കും വിലകൂടും. വിലകയറ്റം മൂലം ജനം പൊറുതി മുട്ടുന്ന ഈ കാലത്ത് ഏര്‍പ്പെടുത്തുന്ന സെസ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു

ബൈറ്റ്
മുല്ലപ്പ്‌ല്‌ളി രാമചന്ദ്രന്‍
കെ.പി.പി.സി.സി പ്രസിഡന്റ്

കാര്‍, ബൈക്ക്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ടിവി എന്നിവയ്‌ക്കെല്ലാം വിലകൂടും. പെട്രോള്‍,ഡീസല്‍,മദ്യം എന്നിവയേയും സെസ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിനായി 600 കോടി രൂപ സമാഹരിക്കുകയാണ് പ്രളയസെസ് ഏര്‍പ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Conclusion:സെസ് ഏര്‍പ്പെടുത്തുന്ന ഉത്പന്നങ്ങള്‍

മരുന്ന്്, സിമന്റ്, പെയിന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വയറിങ് കേബിള്‍, പൈപ്പ്, മെത്ത, വ്യായാമ ഉപകരണങ്ങള്‍, പാന്‍മസാല, 1,000 രൂപയ്ക്കു മുകളിലുള്ള തുണിത്തരങ്ങള്‍, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ്, ലോട്ടറി, ഹോട്ടല്‍ മുറി വാടക, സിനിമാ ടിക്കറ്റ്, ഫോണ്‍ ബില്‍, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ചെരിപ്പ്, നോട്ട്ബുക്ക്, മഴക്കോട്ട്, ഷേവിങ് ക്രീം, ബാഗ്, പെര്‍ഫ്യൂം, എയര്‍ ഫ്രഷ്നര്‍, ഷാംപൂ, സിഗരറ്റ്, പ്രഷര്‍ കുക്കര്‍, വെണ്ണ, നെയ്യ്, ശീതളപാനീയങ്ങള്‍, ശീതീകരിച്ച ഇറച്ചി, ദോശ - ഇഡ്ഡലി മാവ്, കേക്ക്, ഐസ്‌ക്രീം, ചോക്കലേറ്റ്, മിനറല്‍ വാട്ടര്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, സോസ്, സിസി ടിവി, കംപ്യൂട്ടര്‍, വാച്ച്, ക്ലോക്ക്, കാര്‍, മോട്ടര്‍ സൈക്കിള്‍, ഫാന്‍, എല്‍ഇഡി ബള്‍ബ്, ബാത്റൂം ഉപകരണങ്ങള്‍, മൈക്ക, കണ്ണട, വാഷിങ് മെഷീന്‍, ഡിഷ്വാഷര്‍, ഗ്രൈന്‍ഡര്‍, ടിവി, എസി, മിക്സി, സ്വിച്ച്, റഫ്രിജറേറ്റര്‍, മൈക്രോവേവ് അവ്ന്‍, ടയര്‍, എയര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍, കുട, സ്പൂണ്‍, സ്റ്റീല്‍ പാത്രങ്ങള്‍, മരുന്നുകള്‍, ജാം, ബിസ്‌കറ്റ്, കോണ്‍ഫ്ലേക്സ്, പല്‍പ്പൊടി, ക്യാമറ തുടങ്ങിയവ.
Last Updated : Jul 31, 2019, 6:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.