തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അഞ്ച് പേരും തിരുവനന്തപുരം സ്വദേശികളാണ്. ആനയറ സ്വദേശിനി(38), പേട്ട സ്വദേശി(17), കരമന സ്വദേശിനി(26), പൂജപ്പുര സ്വദേശി(12), കിള്ളിപ്പാലം സ്വദേശിനി(37) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Also Read: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് ബാധിതരുടെ എണ്ണം 56 ആയി.
8 പേര്‍ നിലവില്‍ രോഗബാധിതരാണെങ്കിലും ഇവരില്‍ ആരും ഗര്‍ഭിണികളല്ല. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.