തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടിമലത്തുറയില്‍ നിയന്ത്രണങ്ങൾ പാലിച്ച് പരമ്പരാഗത മത്സ്യബന്ധനം. സർക്കാർ അനുമതിയോടെ നടത്തുന്ന മത്സ്യബന്ധനത്തില്‍ ലഭിക്കുന്ന മത്സ്യം ലേലം ചെയ്ത് വിൽക്കുന്നതിനും നിയന്ത്രണമുണ്ട്. ലേല നടപടികളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.
ജനപ്രതിനിധികളും പൊലീസും മത്സ്യതൊഴിലാളികൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഇത് കൂടാതെ പള്ളി ഇടവകയിൽ നിന്ന് കൃത്യമായ ഇടപെടലുമുണ്ടായി. രാവിലെ മത്സ്യബന്ധനത്തിനു ശേഷം കൂട്ടം കൂടാതെയായിരുന്നു ഇവിടത്തെ ലേല നടപടികൾ. അതേസമയം, കമ്പവല അടക്കം ഉപയോഗിച്ച് ചില സ്ഥലങ്ങളില്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടക്കുന്നതായി പരാതിയുണ്ട്.